തായ്ലന്‍ഡ്: മരിച്ചുപോയ പ്രിയതമയുടെ മൃതദേഹത്തോടൊപ്പം 72കാരന്‍ കഴിഞ്ഞത് 21 വര്‍ഷം. തായ് ലന്‍ഡിലെ ബാങ്കോക്കിലാണ് സംഭവം. ഭാര്യയോടുള്ള കടുത്ത പ്രണയമാണ്റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാണ്‍ ജന്‍വാച്ചക്കലിനെ ഭാര്യയുടെ മൃതദേഹത്തോടൊപ്പം കഴിയാൻ പ്രേരിപ്പിച്ചത് . 21 വർഷത്തിന് ശേഷം, അടുത്ത ദിവസം മൃതദേഹം സംസ്കരിക്കാൻ അദ്ദേഹം നിർബന്ധിതനായി . താന്‍ മരിച്ചാല്‍ സംസ്‌കരിക്കാന്‍ ആരുമുണ്ടായില്ലെങ്കിലോ എന്ന ഭയമാണ് ഒടുവില്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്. കാസെം ബാങ്കോക്ക് ഫൗണ്ടേഷന്‍റെ സഹായത്തോടെയാണ് പങ്കാളിയെ സംസ്‌കരിച്ചത്.
ബെന്‍ ഖെന്‍ ജില്ലയിലുള്ള വീട്ടിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 2001ലാണ്ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്ക രക്തചംക്രമണം മൂലം ചാണിന്‍റെ ഭാര്യ മരിക്കുന്നത്. തുടര്‍ന്ന് ബുദ്ധമത ചടങ്ങുകള്‍ക്കായി മൃതദേഹം നോന്തബുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്‌സരിതിലേക്ക് കൊണ്ടുപോയതായും സ്ട്രെയിറ്റ് ടൈംസിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മൃതദേഹം സംസ്കരിക്കാതെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ചാണ്‍ താമസിച്ചിരുന്നത്. ജീവിച്ചിരിക്കുന്നതുപോലെ ഭാര്യയോട് എപ്പോഴും ഇയാള്‍ സംസാരിക്കുമായിരുന്നു.
പകല്‍സമയത്ത്, വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്‍റെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് സമയം ചെലവഴിച്ചിരുന്നത്. ഭാര്യ ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വസിച്ചതെങ്കിലും മരണം രജിസ്റ്റര്‍ ചെയ്തതിനാല്‍ മൃതദേഹം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടാകില്ല. ബാങ് ഖെന്‍ ജില്ലാ ഓഫീസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എടുക്കാന്‍ ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമെത്തി. മരണ വര്‍ഷം 2001 ആയി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ട ചാണിനെ സഹായിക്കാന്‍ ഫൗണ്ടേഷന്‍റെ ഒരു എക്‌സിക്യൂട്ടീവ് രണ്ട് മാസമായി ഭക്ഷണവും വെള്ളവുമായി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ശവപ്പെട്ടി ശ്രദ്ധയില്‍ പെട്ടിരുന്നില്ല.
താന്‍ മരിച്ചാല്‍ ഭാര്യക്ക് ശരിയായ സംസ്‌കാരം ലഭിക്കില്ലെന്ന ഭയമാണ് ഒടുവില്‍ ശവസംസ്‌കാരം നടത്തുന്നതിനുള്ള സഹായത്തിനായി സംഘടനയെ സമീപിക്കാന്‍ ചാണിനെ പ്രേരിപ്പിച്ചത്. റോയല്‍ തായ് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ചാണിന്‍റെ ഭാര്യ പൊതുജനാരോഗ്യ മന്ത്രാലയത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് ചാണ്‍ നേരത്തെ താമസിച്ചിരുന്നത്. അമ്മയെ സംസ്‌കരിക്കുന്നതിന് പിതാവിനെ പ്രേരിപ്പിക്കുന്നതില്‍ പരാജയപ്പെട്ട അവര്‍ പിന്നീട് താമസം മാറ്റുകയായിരുന്നു.