നോം പെന്‍: നിര്‍ഭാഗ്യം ഒഴിവാക്കാന്‍ ജനന തീയതി മാറ്റി കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ സെന്‍. 1951 ഏപ്രില്‍ നാലില്‍ നിന്നും 1952 ആഗസ്റ്റ് അഞ്ചിലേക്കാണ് പ്രധാനമന്ത്രി ഔദ്യോഗിക ജനന തീയതി മാറ്റിയത്.
പുതിയ തീയതിയിലാണ് തന്‍റെ യഥാര്‍ഥ ജന്മദിനമെന്ന് ഹുന്‍ സെന്‍ പറഞ്ഞു.
ഹുന്‍ സെനിന്‍റെ മൂത്ത സഹോദരന്‍ സിംഗപൂരിലെ ചികിത്സക്കു ശേഷം മടങ്ങിയെത്തി, 10 ദിവസങ്ങള്‍ക്ക് ശേഷം മരിച്ചിരുന്നു. ചൈനീസ് രാശി കലണ്ടറിന് വിരുദ്ധമായ തെറ്റായ ജന്മദിനം ഉണ്ടായതാണ് സഹോദരന്‍റെ പെട്ടന്നുള്ള മരണ കാരണമെന്ന സംശയമാണ് പ്രധാനമന്ത്രിയുടെ പേരുമാറ്റത്തില്‍ കലാശിച്ചത്.
50 മുകളില്‍ പ്രായമുള്ള കംബോഡിയക്കാര്‍ക്ക് രണ്ട് ജനന തീയതികള്‍ ഉണ്ടാവുന്നത് സര്‍വ സാധാരണയാണ്. 1975 മുതല്‍ 1979 വരെയുണ്ടായിരുന്ന ഖമര്‍ റൂഷിന്‍റെ ഭരണകാലത്ത് ഔദ്യോഗിക രേഖകള്‍ നഷ്ടപ്പെട്ടതാണ് ഇരട്ട ജനന തീയതി ഉണ്ടാവാന്‍ കാരണം.