Thursday, December 26, 2024

HomeWorld'ഞങ്ങളെ റേപ് ചെയ്യുന്നത് അവസാനിപ്പിക്കൂ': റഷ്യൻ അതിക്രമങ്ങൾക്കെതിരെ കാനില്‍ വിവസ്ത്രയായി യുവതി

‘ഞങ്ങളെ റേപ് ചെയ്യുന്നത് അവസാനിപ്പിക്കൂ’: റഷ്യൻ അതിക്രമങ്ങൾക്കെതിരെ കാനില്‍ വിവസ്ത്രയായി യുവതി

spot_img
spot_img

കാന്‍ ഫിലിം ഫെസ്റ്റിവലിലെ ചുവന്ന പരവതാനിയില്‍ ഒരു യുവതി വിവസ്ത്രയായി പ്രത്യക്ഷപ്പെട്ടത് കാണികളെ അമ്പരപ്പിച്ചു.

ഉക്രൈനിലെ സ്ത്രീകൾക്കെതിരായ റഷ്യൻ സൈന്യത്തിന്റെ ആക്രമണങ്ങള്‍ക്കെതിരെ യുവതി നടത്തിയ പ്രതിഷേധമായിരുന്നു ഇത്. ഫ്രഞ്ച് റിവിയേര നഗരത്തില്‍ മെയ് 28 വരെ നടക്കുന്ന 75-ാമത് കാന്‍ ഫെസ്റ്റിവലില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം. ശരീരത്തില്‍ പലയിടങ്ങളിലായി ചുവന്ന ചായം പൂശിയെത്തിയ യുവതിയുടെ ശരീരത്തിൽ ‘ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് അവസാനിപ്പിക്കൂ’ എന്ന് എഴുതിയിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ കൈല്‍ ബുക്കാനന്‍ സംഭവത്തെ കുറിച്ച്‌ പറയുന്നതിങ്ങനെ, ‘എന്റെ മുന്നിലിരുന്ന സ്ത്രീ അവളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി (ബോഡി പെയിന്റ് കൊണ്ട് പൊതിഞ്ഞത്) ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ നിലവിളിച്ചുകൊണ്ട് മുട്ടുകുത്തി വീണു. പേരുവെളിപ്പെടുത്താത്ത യുവതിയെ പരിപാടിയില്‍ നിന്ന് തിടുക്കത്തില്‍ ഒഴിവാക്കി. അവരുടെ ഫോട്ടോകള്‍ പകര്‍ത്തുന്നതില്‍ നിന്നും ഫോട്ടോഗ്രാഫറെ സംഘാടകര്‍ തന്നെ തടഞ്ഞു’.

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഫോട്ടോഗ്രാഫര്‍ക്ക് പോസ് ചെയ്യുകയും ചെയ്തു. ടില്‍ഡ സ്വിന്റണും ഇദ്രിസ് എല്‍ബയും ഉള്‍പ്പെടെയുള്ള അതിഥികളുടെ പരേഡിനെ പ്രശ്നം തടസ്സപ്പെടുത്തി.

മുമ്ബ് റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ പ്രദേശങ്ങളില്‍, ചെറിയ കുട്ടികളെവരെ ലൈംഗികമായി ആക്രമിച്ചതുള്‍പ്പെടെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ ആയിരുന്നു യുവതിയുടെ പ്രതിഷേധം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments