ബംഗാള്‍ ഉള്‍ക്കടലില്‍ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി 17 പേര് മരിച്ചു. പടിഞ്ഞാറന്‍ മ്യാന്മറിലെ റാഖൈന്‍ പ്രവിശ്യയില്‍ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാള്‍ ഉള്‍ക്കടലില്‍ മുങ്ങിയത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
റാഖൈന്‍ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയില് നിന്ന് 19ാം തീയതി പുറപ്പെട്ട ബോട്ട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയില്‍ പെടുകയായിരുന്നു. 17 പേരുടെ മൃതദേഹം മ്യാന്മര് കടല്‍തീരത്ത് അടിഞ്ഞു.