ടോക്കിയോ: ചൈനയ്‌ക്കും റഷ്യക്കും താക്കീതുമായി ക്വാഡ് യോഗത്തിനിടെ ജപ്പാന്‍. ക്വാഡ് സഖ്യയോഗം നടക്കുന്നതിന് മുന്നോടിയായാണ് ചൈന-റഷ്യ വ്യോമാഭ്യാസം ജപ്പാന്‍ കടലിന് മുകളില്‍ നടന്നത്.
ടോക്കിയോവില്‍ അമേരിക്കന്‍ പ്രസിഡന്റ് ബൈഡനും നരേന്ദ്രമോദിയും ഫുമിയോ കിഷിദയും ആന്റണി അല്‍ബാനീസും കൂടിക്കാഴ്ച നടത്തുന്നതിന് മുമ്ബു നടത്തിയ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പ് രൂക്ഷമായിട്ടാണ് പ്രതികരിച്ചത്. ക്വാഡ് സഖ്യത്തോടുള്ള ചൈനയുടെ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ ബീജിംഗ് നടത്തിയ പരിശ്രമങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുകയായിരുന്നു.
ചൈനയുടേയും റഷ്യയുടേയും യുദ്ധവിമാനങ്ങള്‍ നടത്തിയ സംയുക്ത നിരീക്ഷണ പറക്കല്‍ ജപ്പാന് മുകളിലും ദക്ഷിണ കൊറിയയുടെ വ്യോമമേഖലയിലുമായിട്ടാണ് നടന്നത്. റഷ്യയുടെ ടിയു-95 ബോംബര്‍വിമാനങ്ങളും ചൈനയുടെ സിയാന്‍ എച്ച്-6 ജെറ്റുകളുമാണ് നിരീക്ഷ പറക്കല്‍ നടത്തിയത്.
ദക്ഷിണ കൊറിയയുടെ വ്യോമപാതയില്‍ ജപ്പാന്‍ കടലിന് മുകളില്‍ ചൈനീസ്-റഷ്യന്‍ വിമാനങ്ങള്‍ പ്രവേശിച്ചതിനെ അതീവ ഗൗരവമായിട്ടാണ് ജപ്പാന്‍ എടുത്തിരിക്കുന്നത്. പതിവു സംയുക്തപരിശീലനം മാത്രമെന്നാണ് ചൈന വിശേഷിപ്പിച്ചതെങ്കില്‍ റഷ്യ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
ചൈന-റഷ്യ പ്രകോപനത്തിനെതിരെ ജപ്പാന്‍ വിദേശകാര്യവകുപ്പാണ് പ്രസ്താവന നടത്തിയത്. ജപ്പാന്റെ അഖണ്ഡതയെ വെല്ലുവിളിക്കുന്ന നീക്കമാണ് ചൈന നടത്തിയത്.