Tuesday, May 30, 2023

HomeWorldപുടിനെ കൊല്ലാന്‍ ഡ്രോണ്‍ ആക്രമണം: പിന്നില്‍ അമേരിക്കയെന്ന് റഷ്യ

പുടിനെ കൊല്ലാന്‍ ഡ്രോണ്‍ ആക്രമണം: പിന്നില്‍ അമേരിക്കയെന്ന് റഷ്യ

spot_img
spot_img

റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ ലക്ഷ്യമിട്ട് ക്രെംലിനില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതിന് പിന്നില്‍ അമേരിക്കയാണെന്ന് റഷ്യ.

അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് യുക്രെയ്ന്‍ ക്രെംലിനിലെ സിറ്റാഡലില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് പുടിന്റെ വക്താവ് ദിമിത്രി പെസ്കോവ് ആരോപിച്ചു.

‘കീവും, വാഷിംഗ്ടണും ആക്രമണത്തിന്റെ ഉത്തരവാദിത്വം നിഷേധിക്കുന്നത് തികച്ചും പരിഹാസ്യപരമാണ്. ഈ തീവ്രവാദ ആക്രമണത്തിന്റെ തീരുമാനങ്ങള്‍ നടന്നത് കീവില്‍ അല്ല വാഷിംഗ്ടണില്‍ ആണെന്ന് ഞങ്ങള്‍ക്ക് നന്നായിട്ടറിയാം. പതിനഞ്ച് മാസമായി നീണ്ട് നില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ കീവിന് ആഗ്രഹമില്ലെന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്’- പെസ്കോവ് പറഞ്ഞു.

ആക്രമണവുമായി ബന്ധപ്പെട്ടുള്ള അടിയന്തര അന്വേഷണം നടക്കുകയാണെന്നും, തിരിച്ചടിക്കാനുള്ള അവകാശം തങ്ങള്‍ക്കും ഉണ്ടെന്ന് പെസ്കോവ് പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments