ലണ്ടന്‍ : റഷ്യന്‍ അധിനിവേശം തടയുന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ചര്‍ച്ച നടത്തി.
ഇരുവരും ഹസ്തദാനം ചെയ്തും തോളില്‍ കൈയിട്ടും നില്‍ക്കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി ഋഷി സുനക് ട്വീറ്റ് ചെയ്തതോടെയാണ് സന്ദര്‍ശനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. സെലന്‍സ്‌കിയെ കെട്ടിപ്പിടിക്കുന്ന ചിത്രം പങ്കുവച്ച് ‘വെല്‍ക്കം ബാക്ക്’ എന്നാണ് ഋഷി സുനക് കുറിച്ചിരിക്കുന്നത്.
ഏതാനും ആഴ്ചകള്‍ക്കുമുമ്പ് ബ്രിട്ടനില്‍ സന്ദര്‍ശനത്തിനെത്തിയ സെലന്‍സ്‌കി, പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് യുദ്ധത്തിനായി കൂടുതല്‍ സഹായവും ആയുധവും യുദ്ധവിമാനങ്ങളും നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. ഈ അഭ്യര്‍ഥനയിന്മേലള്ള തുടര്‍ ചര്‍ച്ചകളാകും സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമമെന്നാണ് വാര്‍ത്തകള്‍.
അന്നുതന്നെ യുക്രെയ്ന്‍ പൈലറ്റുമാര്‍ക്ക് ബ്രിട്ടന്‍ പരിശീലനം നല്‍കുമെന്ന് ഋഷി സുനാക് പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടനുമായുള്ള ‘ജെറ്റ് കൊയെലേഷ’നാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് സെലന്‍സ്‌കിയുടെ വിശദീകരണം. ഭാവിയിലെ റഷ്യന്‍ അധിനിവേശം തടയുന്നതിനുള്ള സുരക്ഷാ നടപടികളാണ് ചര്‍ച്ചചെയ്തതെന്നാണ് ബ്രിട്ടന്റെ വിശദീകരണം.
ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ബക്കിംങ്ങാം ഷെയറിലുള്ള കണ്‍ട്രി റസിഡന്‍സ് ചെക്കേഴ്‌സിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.