Wednesday, March 12, 2025

HomeWorldപുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍

പുടിനുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ബെലറൂസ് പ്രസിഡന്റ് ആശുപത്രിയില്‍

spot_img
spot_img

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലുക്കാഷെൻകോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബെലാറൂസ് പ്രതിപക്ഷ നേതാവിനെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തത്. മോസ്കോയിലെ സെൻട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണ് ലുക്കാഷെൻകോയെന്നാണ് 2020ല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിച്ച വാലെറി സെപ്കാലോ ശനിയാഴ്ച ടെലഗ്രാമിലൂടെ അറിയിച്ചത്.

അതേസമയം, വിവരം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ടെന്ന് യുഎസ് മാസികയായ ന്യൂസ്‌വീക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രെംലിൻ ലുക്കാഷെൻകോയ്ക്ക് വിഷം നല്‍കിയിരിക്കാമെന്നും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ കണ്ടിട്ട് ആ സംശയം ഒഴിവാക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറയുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments