Saturday, July 27, 2024

HomeWorldജോ ബൈഡന്‍ - എലിസബത്ത് രാജ്ഞി കൂടിക്കാഴ്ച ഞായറാഴ്ച ലണ്ടനില്‍

ജോ ബൈഡന്‍ – എലിസബത്ത് രാജ്ഞി കൂടിക്കാഴ്ച ഞായറാഴ്ച ലണ്ടനില്‍

spot_img
spot_img

ലണ്ടന്‍: . ജി-7 ഉച്ചകോടിക്കായി അടുത്തയാഴ്ച ലണ്ടനിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ 13നു ഞായറാഴ്ച എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും. കോവിഡ് സാഹചര്യം കണക്കിലെടുത്ത് വിന്‍സര്‍ കാസിലിലാകും ഇരുവരുടെയും കൂടിക്കാഴ്ച.

അധികാരത്തിലിരിക്കെ എലിസബത്ത് രാജ്ഞി ആതിഥേയത്വമരുളുന്ന പന്ത്രണ്ടാമത്തെ അമേരക്കന്‍ പ്രസിഡന്റാണു ജോ ബൈഡന്‍. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായും പ്രസിഡന്റ് പ്രത്യേക ചര്‍ച്ചകള്‍ നടത്തും. പത്താം തിയതി നടക്കുന്ന ഈ കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര- വാണിജ്യ വിഷയങ്ങള്‍ ചര്‍ച്ചയാകും.

കിരീടധാരണത്തിനു മുന്‍പു, രാജകുമാരിയായിരിക്കെ 1951ല്‍ അന്നത്തെ അമേരിക്കല്‍ പ്രസിഡന്റ് ഹാരി ട്രൂമാനെയാണ് എലിസബത്ത് രാജ്ഞി ആദ്യം ബക്കിങ്ഹാം കൊട്ടാരത്തില്‍ സ്വീകരിച്ചത്. പിന്നീട് 69 വര്‍ഷത്തെ അധികാര കാലയളവിനിടെ ലണ്ടന്‍ ജോണ്‍സണ്‍ ഒഴികെയുള്ള എല്ലാ അമേരിക്കന്‍ പ്രസിഡന്റുമാരെയും രാജ്ഞി കൊട്ടാരത്തില്‍ സ്വീകരിച്ചു. കെന്നഡി, നിക്‌സണ്‍, റൊണാള്‍ഡ് റെയ്ഗണ്‍, ജോര്‍ജ് ബുഷ് സീനിയര്‍, ജോര്‍ജ് ബുഷ് ജൂണിയര്‍, ബില്‍ ക്ലിന്റണ്‍, ഒബാമ, ട്രംപ് തുടങ്ങി ഒടുവില്‍ ജോ ബൈഡനില്‍ എത്തിനില്‍ക്കുകയാണ് ഈ അതിഥികളുടെ നിര.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments