Sunday, September 8, 2024

HomeWorldഫ്രാന്‍സിലേയ്ക്കുള്ള ഇന്ത്യക്കാരുടെ വിലക്ക് തുടരും

ഫ്രാന്‍സിലേയ്ക്കുള്ള ഇന്ത്യക്കാരുടെ വിലക്ക് തുടരും

spot_img
spot_img

പാരിസ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിനോദസഞ്ചാരികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് പിന്‍വലിച്ച് ഫ്രാന്‍സ്. അടുത്ത ആഴ്ച മുതല്‍ വിനോദസഞ്ചാരികള്‍ക്ക് ഫ്രാന്‍സില്‍ എത്താം. എന്നാല്‍ എല്ലാ ടൂറിസ്റ്റുകള്‍ക്കും ഫ്രാന്‍സിലേക്കുളള യാത്ര സാധ്യമല്ല. വാക്‌സിന്‍ സ്വീകരിച്ചിട്ടുളള ടൂറിസ്റ്റുകള്‍ക്ക് മാത്രമേ ഫ്രാന്‍സ് പ്രവേശനം അനുവദിക്കുകയുളളൂ.

അതേസമയം എല്ലാ രാജ്യങ്ങളില്‍ നിന്നും ഉളള ടൂറിസ്റ്റുകള്‍ക്ക് പ്രവേശനത്തിന് ഫ്രാന്‍സ് പച്ചക്കൊടി കാട്ടിയിട്ടില്ല. ഇന്ത്യ അടക്കം 16 രാജ്യങ്ങളില്‍ നിന്നുളള വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക് തുടരും. ദക്ഷിണാഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുളള മറ്റ് രാജ്യങ്ങള്‍.

ടൂറിസ്റ്റുകള്‍ക്ക് പ്രവേശന വിലക്ക് നീക്കി കൊണ്ടുളള ഉത്തരവ് വെള്ളിയാഴ്ചയാണ് ഫ്രഞ്ച് സര്‍ക്കാര്‍ പുറത്തിറക്കിയത്. വാക്‌സിന്‍ സ്വീകരിച്ചിട്ടുളള യൂറോപ്പില്‍ നിന്നുളള ടൂറിസ്റ്റുകള്‍ക്ക് ഫ്രാന്‍സില്‍ പ്രവേശിക്കാന്‍ കൊവിഡ് പരിശോധന നടത്തേണ്ടതില്ല.

അമേരിക്ക അടക്കമുളള മറ്റ് ലോകരാജ്യങ്ങളില്‍ നിന്നുളള ടൂറിസ്റ്റുകള്‍ക്ക് കൊവിഡ് നെഗറ്റീവ് പരിശോധനാ ഫലം കയ്യിലുണ്ടെങ്കില്‍ ഫ്രാന്‍സിലേക്ക് പ്രവേശനം ലഭിക്കും. ബുധനാഴ്ച മുതലാണ് വിലക്ക് നീങ്ങുന്നത്. ഇത് ഫ്രാന്‍സിലെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകും. കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന രാജ്യങ്ങള്‍ക്കും കൊവിഡിന്റെ അപകടകരമായ വകഭേദങ്ങള്‍ കണ്ടെത്തിയ രാജ്യങ്ങള്‍ക്കും ആണ് ടൂറിസ്റ്റുകള്‍ക്കുളള വിലക്ക് തുടരുന്നത്.

ഫ്രഞ്ച് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പുതിയ ട്രാവല്‍ ചട്ടങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. യൂറോപ്പിന് പുറത്തുളള മിക്ക രാജ്യങ്ങളും ഓറഞ്ച് കാറ്റഗറിയില്‍ ആണ് വരുന്നത്. ഈ രാജ്യങ്ങളില്‍ നിന്നുളള വാക്‌സിനേറ്റഡ് ആയിട്ടുളള ആളുകള്‍ക്ക് ഫ്രാന്‍സില്‍ എത്തിയാല്‍ ഇനി ക്വാറന്റൈന്‍ വേണ്ടതില്ല.

പകരം 72 മണിക്കൂര്‍ മുന്‍പെടുത്ത പി.സി.ആര്‍ പരിശോധന ഫലമോ 48 മണിക്കൂറുകള്‍ക്ക് മുന്‍പെടുത്ത ആന്റിജന്‍ നെഗറ്റീവ് പരിശോധനാ ഫലമോ ആണ് വേണ്ടത്. വാക്‌സിനേറ്റഡ് ആയ മുതിര്‍ന്നവര്‍ക്കൊപ്പം വാക്‌സിന്‍ സ്വീകരിക്കാത്ത കുട്ടികള്‍ക്കും പ്രവേശനം അനുവദിക്കും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments