മാഡ്രിഡ്: അമ്മയെ കൊന്ന് മാംസം ഭക്ഷിച്ച കേസില്‍ സ്പാനിഷ് പൗരന്‍ ആല്‍ബര്‍ട്ടോ സാഞ്ചസ് ഗോമെസിന് (28) കോടതി 15 കൊല്ലം തടവുശിക്ഷ വിധിച്ചു. കിഴക്കന്‍ മാഡ്രിഡില്‍ 2019ലാണ് ആല്‍ബര്‍ട്ടോ അറുപതുവയസ്സുള്ള അമ്മ മരിയ സോളേഡാഡ് ഗോമസിനെ കഴുത്തുഞെരിച്ച് കൊന്നത്. ശേഷം ശരീരഭാഗങ്ങള്‍ മുറിച്ച് പാത്രങ്ങളിലാക്കി രണ്ടാഴ്ചയോളം സൂക്ഷിച്ച് ആഹാരമാക്കി.
വളര്‍ത്തുനായക്കും ഈമാംസം കഴിക്കാന്‍ നല്‍കി. മരിയയുടെ സുഹൃത്തിന്റെ സംശയത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ആല്‍ബര്‍ട്ടോ അറസ്റ്റിലായത്. സംഭവസമയം ആല്‍ബര്‍ട്ടോ മനോരോഗ ചികിത്സയിലായിരുന്നെന്ന വാദം കോടതി അംഗീകരിച്ചില്ല. 15 വര്‍ഷത്തെ ജയില്‍ശിക്ഷയ്‌ക്കൊപ്പം മൃതദേഹത്തോട് അനാദരവ് കാട്ടിയതിന് അഞ്ചുമാസം അധികതടവും ഇയാള്‍ അനുഭവിക്കണം.
കൂടാതെ, സഹോദരന് നഷ്ടപരിഹാരമായി 73,000 ഡോളര്‍ നല്‍കാനും കോടതി വിധിച്ചു. ആല്‍ബര്‍ട്ടോ സ്ഥിരമായി അമ്മയോട് കലഹിക്കാറുണ്ടെന്നും പോലീസ് പലതവണ താക്കീത് നല്‍കിയിരുന്നെന്നും സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.