Saturday, July 27, 2024

HomeWorldസ്വീഡന്‍ പ്രധാനമന്ത്രി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഭരണപ്രതിസന്ധി

സ്വീഡന്‍ പ്രധാനമന്ത്രി വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു; ഭരണപ്രതിസന്ധി

spot_img
spot_img

സ്‌റ്റോക്‌ഹോം: 2014 മുതല്‍സ്വീഡന്‍ ഭരിക്കുന്ന പ്രധാനമന്ത്രി സ്‌റ്റെഫാന്‍ ലോഫന്‍ പാര്‍ലമെന്‍റില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി രാജിവെക്കുന്നതോടെ രാജ്യം വീണ്ടും ഭരണപ്രതിസന്ധിയിലാകും.

സ്വീഡിഷ് ഭരണഘടന പ്രകാരം പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനോ സ്പീക്കര്‍ക്ക് ഭരണച്ചുമതല നല്‍കാനോ ഒരാഴ്ചത്തെ സമയം പ്രധാനമന്ത്രിക്ക് അനുവദിച്ചിട്ടുണ്ട്. സ്വീഡനില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് ലോഫന്‍. 2018ലും രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.

തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാതെ പോയതാണ് പ്രതിസന്ധിയിലാക്കിയത്. നാലു മാസം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ സോഷ്യല്‍ ഡെമോക്രോറ്റ് നേതാവു കൂടിയായ സ്‌റ്റെഫാന്‍ ഗ്രീന്‍ പാര്‍ട്ടിയുടെ പിന്തുണയോടെ ന്യൂനപക്ഷ സര്‍ക്കാര്‍ രൂപവത്കരിക്കുകയായിരുന്നു. സര്‍ക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ടതായി കാണിച്ച് നാഷനലിസ്റ്റ് സ്വീഡന്‍ ഡെമോക്രാറ്റ്‌സ് പാര്‍ട്ടിയാണ് സ്‌റ്റെഫാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ നല്‍കേണ്ട വാടക എടുത്തുകളഞ്ഞതാണ് പ്രകോപനം. ഇടുതുപാര്‍ട്ടി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചതോടെയാണ് വിശ്വാസവോട്ടെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടത്. 109 നെതിരെ 181 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments