പി.പി. ചെറിയാന്‍
ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ സാധാരണ കുടുംബത്തിലെ അംഗമാണ് ജൂലിയ. അത്യാവശ്യമായി 20 ഡോളര്‍ പിന്‍വലിക്കാനാണു ജൂലിയ ശനിയാഴ്ച ചെയ്‌സ് ബാങ്കിന്റെ എടിഎം ല്‍ എത്തിയത്. പണം പിന്‍വലിക്കുന്നതിനു മുമ്പു മിഷിനില്‍ ബാലന്‍സ് തുക പരിശോധിച്ചപ്പോള്‍ ജൂലിയക്ക് അവരുടെ കണ്ണുകളെ വിശ്വസിക്കാനായില്ല.
ബാങ്ക് ബാലന്‍സ് ഒരു ബില്യന്‍ ഡോളര്‍ (999985855.94) ലോട്ടറി അടിച്ചാല്‍ പോലും ഇത്ര വലിയ തുക ലഭിക്കാറില്ല.
എടിഎം മെഷിനില്‍ തൊടാന്‍ പോലും ഭയപ്പെട്ടെന്നു ജൂലിയ പറയുന്നു. ഇത്രയും വലിയ തുകയില്‍ നിന്നും 20 ഡോളര്‍ പിന്‍വലിച്ചാലുണ്ടാകുന്ന ഭവിഷത്തുകളെകുറിച്ചു ഞാന്‍ ബോധവതിയാണ്. മാത്രമല്ല ഈ തുക എനിക്ക് അവകാശപ്പെട്ടതുമല്ല. ശനിയാഴ്ചയായതുകൊണ്ട് ചെയ്‌സ് ബാങ്കിന്റെ ശാഖയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ലായെന്നും ഇവര്‍ പറയുന്നു.
സൈബര്‍ തട്ടിപ്പുകാര്‍ വിവരം അറിഞ്ഞാല്‍ തുക തട്ടിച്ചെടുത്തുവെന്നിരിക്കാം. അതു സംഭവിക്കാതിരിക്കുന്നതിനു തുടര്‍ച്ചയായി ബാങ്ക് അധികൃതരെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ജൂലിയ പറഞ്ഞു.