Friday, October 11, 2024

HomeWorldവാഷിങ്ടനില്‍ പാലം തകര്‍ന്നു വീണ് അഞ്ചു പേര്‍ക്കു പരിക്കേറ്റു

വാഷിങ്ടനില്‍ പാലം തകര്‍ന്നു വീണ് അഞ്ചു പേര്‍ക്കു പരിക്കേറ്റു

spot_img
spot_img

പി.പി. ചെറിയാന്‍

വാഷിങ്ടന്‍: നോര്‍ത്ത് ഈസ്റ്റ് വാഷിങ്ടന്‍ ഡിസി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയ്ന്‍ പാലം തകര്‍ന്ന് വീണ് അഞ്ചു പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന് ഇടിച്ചതിനെ തുടര്‍ന്നായിരുന്നു അപകടം. ട്രക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ല.

ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. തുടര്‍ന്നു വാഹന ഗതാഗതം തടസപ്പെടുകയും, മൈലുകളോളം വാഹനങ്ങള്‍ നിരത്തില്‍ മുമ്പോട്ടു പോകാനാകാത്ത അവസ്ഥയായിരുന്നു. വലിയൊരു അപകടം സംഭവിക്കാതിരുന്നത് ഭാഗ്യമാണെന്നായിരുന്നു സിറ്റിയുടെ ആക്ടിംഗ് ഡെപൂട്ടി മേയര്‍ ഫോര്‍ പബ്ലിക്ക് സേഫ്റ്റി ക്രിസ്റ്റൊഫര്‍ അറിയിച്ചത്. ട്രക്ക് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.

പതിനാലു അടി ഉയരം വരെയുള്ള വാഹനങ്ങള്‍ക്ക് കടന്നുപോകാവുന്ന പാലമാണു തകര്‍ന്നു വീണത്. ഫെബ്രുവരി മാസമായിരുന്നു പാലത്തിന്റെ സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയതെന്നും പൂര്‍ണ്ണ പ്രവര്‍ത്തന സജ്ജമായിരുന്ന പാലത്തിന്റെ എല്ലാ തൂണുകളെന്നും ഡപൂട്ടി മേയര്‍ പറഞ്ഞു. ഫെബ്രുവരിക്കുശേഷം എന്തു സംഭവിച്ചുവെന്നറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലത്തിന്റെ സുരക്ഷിതത്വത്തെ കുറിച്ച് പ്രതികരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അപ്പാര്‍ട്ട്‌മെന്റ് തയ്യാറായില്ല. ഡിസി പോലിസ് മേജര്‍ ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ച രാത്രിയോടെ ഗതാഗതം സാധാരണ നിലയില്‍ എത്തുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. ഡീന്‍വുഡ് മെട്രോ സ്റ്റേഷനിലേക്കുള്ള പ്രധാന റൂട്ടായിരുന്നു തകര്‍ന്നു വീണ പാലത്തിന്റേതെന്ന് അധികൃതര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments