കോവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടതിന് ശേഷം ഈ പ്രതിസന്ധി മുന്‍ക്കൂട്ടി പ്രവചിച്ചിരുന്നുവെന്ന് വ്യക്തമാക്കി നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. അത്തരത്തില്‍ ഒരു മനശാസ്ത്രജ്ഞയുടെ വാക്കുകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കോവിഡ് മഹാമാരിയെക്കുറിച്ച് 2018ല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി വെളിപ്പെടുത്തുക മാത്രമല്ല, പുതിയ പ്രവചനങ്ങളും അവര്‍ നടത്തുന്നുണ്ട്.
കോവിഡ് മഹാമാരി ആരംഭിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പുതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റോക്‌സാന്‍ ഫര്‍ണിവലിന്‍െറ അവകാശവാദം.
വരും വര്‍ഷങ്ങളില്‍ ഒരു ലോകമഹായുദ്ധത്തെക്കുറിച്ചും മറ്റൊരു കോവിഡ് തരംഗത്തെക്കുറിച്ചും മുന്നറിയിപ്പ് നല്‍കുകയും ചെയ്തു ഈ 35 കാരി. എല്ലാവര്‍ക്കും നല്ലതുമാത്രം സംഭവിക്കുന്ന മാസങ്ങളെക്കുറിച്ചും അവര്‍ പ്രവചനം നടത്തി.
2022ലും 2023ലും അവധിക്കാലം മുന്‍ക്കൂട്ടി ബുക്ക് ചെയ്യരുതെന്നാണ് റോക്‌സാന്‍െറ മുന്നറിയിപ്പ്.
പ്രിന്‍സ് ഹാരിക്കും മേഗന്‍ മാര്‍ക്കിളിനും മറ്റൊരു കുഞ്ഞ് ജനിക്കുമെന്നും പ്രിന്‍സ് വില്ല്യം സിംഹാസനം ഏറ്റെടുക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ യു.കെ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നും പ്രവചിച്ചതായി അവര്‍ പറയുന്നു.
പകര്‍ച്ചവ്യാധിയെ സംബന്ധിച്ച്, മാസ്ക് ധരിച്ച എല്ലാവരെയും താന്‍ കാണുന്നുണ്ടെന്നായിരുന്നു പ്രതികരണം.
‘2022ലും 2023ലും ഞാന്‍ അവധി ദിവസങ്ങള്‍ ബുക്ക് ചെയ്യില്ല. ഡിസംബറില്‍ മറ്റൊരു കോവിഡ് തരംഗം വരുന്നതായി കാണുന്നു. ഭാവിയില്‍ മറ്റൊരു ലോക്ഡൗണ്‍ ഉണ്ടാകില്ല. പക്ഷേ തുടര്‍ച്ചയായ നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും’ -റോക്‌സാന്‍ പറയുന്നു. വരും വര്‍ഷങ്ങളില്‍ കലാപവും ആഭ്യന്തര അസ്വസ്ഥതകളും ഉണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.