ബെയ്ജിങ്: തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗ്വിയാങ് പ്രവിശ്യയില്‍ അതിവേഗ ബുളളറ്റ് ട്രെയിന്‍ പാളംതെറ്റി ഡ്രൈവര്‍ മരിച്ചു.
ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റോങ്ജിയാങ് സ്റ്റേഷനില്‍ പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ട്രെയിന്‍ പാളംതെറ്റിയതെന്ന് ദേശീയ മാധ്യമമായ ചൈന ഡെയ്‍ലി റിപ്പോര്‍ട്ട് ചെയ്തു.
പരിക്കേറ്റ ഏഴുയാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. തുരങ്കപാതയയുടെ കവാടത്തിലെത്തിയപ്പോഴാണ് ഡി-2809 ബുള്ളറ്റ് ട്രെയിനിന്റെ രണ്ട് കോച്ചുകള്‍ പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 10.30നാണ് സ്റ്റേഷനില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്.