നോര്‍വെ ചെസ് ചാംപ്യന്‍ഷിപ്പിലെ വമ്ബന്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാംപ്യനും ഇന്ത്യന്‍ ഇതിഹാസവുമായ വിശ്വനാഥന്‍ ആനന്ദിന് ആവേശോജ്വല വിജയം.
ലോക ഒന്നാംനമ്ബറും നിലവിലെ ലോക ചാംപ്യനുമായ നോര്‍വെയുടെ മാഗ്നസ് കാള്‍സനെയാണ് ചതുരംഗക്കളത്തില്‍ ആനന്ദ് മുട്ടുകുത്തിച്ചത്. ഇതോടെ അദ്ദേഹം പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനവം നിലനിര്‍ത്തി.
ക്ലാസിക്കല്‍ സെക്ഷനിലെ അഞ്ചാം റൗണ്ടില്‍ സഡന്‍ ഡെത്ത് ഗെയിമിലാണ് കാള്‍സനെതിരേ അദ്ദേഹത്തിന്റെ വിജയം. ഇതു രണ്ടാം തവണയാണ് കാള്‍സനു മേല്‍ ആനന്ദ് വിജയം കൈവരിച്ചത്. നേരത്തേ നടന്ന ക്ലാസിക്കല്‍ വിഭാഗത്തിലെ തന്നെ ബ്ലിസ് ഇനത്തിലും അദ്ദേഹം വിജയം കൊയ്തിരുന്നു.