കൊളംബോ:വന്‍ പ്രതിസന്ധികളിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. ശൂന്യമായ വിദേശ നാണയ ശേഖരം, കുതിച്ചുയരുന്ന പണപ്പെരുപ്പം, രാഷ്ട്രീയ അസ്ഥിരത, തുടങ്ങി പ്രതിസന്ധികളുടെ നടുവിലാണ് ശ്രീലങ്ക.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിനേയും പ്രതിസന്ധി ബാധിച്ചു.
നഷ്ടം നികത്താനും മറ്റ് ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താനും ശ്രീലങ്കന്‍ എയര്‍ലൈന്‍സിനെ വില്ക്കാന് സര്‍ക്കാര്‍ ശ്രമിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍ . ഇന്ത്യന്‍ വിമാന കമ്ബനികള്‍ക്ക് ഇത് മികച്ച അവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധര്‍ കണക്കാക്കുന്നത്.
ശ്രീലങ്കന്‍ എയര്‍ലൈന്‍സിനും ശ്രീലങ്കയിലേക്കുള്ള മറ്റ് വിമാനങ്ങള്‍ക്കും തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള അനുമതി കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ നല്‍കിയിരുന്നു