ബെയ്‌ജിങ്: കൊറോണ വൈറസ് പരീക്ഷണശാലയില്‍നിന്ന് ചോര്‍ന്നതാണെന്ന വാദം രാഷ്ട്രീയപ്രേരിതമായ നുണയാണെന്ന് ചൈന.
മഹാവ്യാധിയുടെ ഉദ്‌ഭവകേന്ദ്രം ചൈനീസ് പരീക്ഷണശാലയാണോ എന്നകാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ലോകാരോഗ്യസംഘടന കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരേയാണ് ചൈന പ്രതികരിച്ചത്.
ശാസ്ത്രാധിഷ്ഠിതമായ ഏതന്വേഷണത്തെയും സ്വാഗതംചെയ്യുന്നതായും എന്നാല്‍, രാഷ്ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ലെന്നും വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ പറഞ്ഞു. കൊറോണവൈറസിനെ ഉപയോഗിച്ച് ജൈവായുധം വികസിപ്പിക്കുന്നത് യു.എസ്. ആണെന്ന് ആരോപിച്ച ലിജിയാന്‍, ഫോര്‍ട്ട് ഡെട്രിക്, നോര്‍ത്ത് കരോലൈന യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പരീക്ഷണശാലകളില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു.
കോവിഡിന്റെ ഉദ്‌ഭവം സംബന്ധിച്ച മുന്‍നിലപാടില്‍നിന്ന് പിന്നാക്കം പോകുന്നതാണ് ലോകാരോഗ്യസംഘടന വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷം ചൈനയില്‍ നിയന്ത്രിതസന്ദര്‍ശനം നടത്തിയ അധികൃതര്‍, വുഹാനിലെ ലാബില്‍നിന്നാണ് മനുഷ്യരിലേക്ക് വൈറസ് എത്തിയതെന്ന വാദം നിരസിച്ചിരുന്നു.