തന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ആരാധകരോട് വെളിപ്പെടുത്തി പ്രശസ്ത പോപ്പ് സ്റ്റാര്‍ ജസ്റ്റിന്‍ ബീബര്‍. തനിക്ക് റാംസെ ഹണ്ട് സിന്‍ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയെന്നും ഈ അവസ്ഥ മുഖത്തിന്റെ ഭാഗിക പക്ഷാഘാതത്തിലേക്കു നയിക്കുകയാണെന്നും ജസ്റ്റിന്‍ ബീബര്‍ പുറത്ത് വിട്ട വീഡിയോയിലൂടെ ആരാധകരോട് വെളിപ്പെടുത്തി.
തനിക്ക് കണ്ണ് ചിമ്മാന്‍ പോലും ബുദ്ധിമുട്ടാണെന്നാണ് താരം ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. റാംസെ ഹണ്ട് സിന്‍ഡ്രോം ഒരു ചെവിക്ക് സമീപമുള്ള മുഖത്തെ നാഡിയെ ബാധിക്കുമ്ബോള്‍ അത് മുഖത്തെ പക്ഷാഘാതത്തിന് കാരണമാകുന്നുവെന്നാണ് ബീബര്‍ വ്യക്തമാക്കുന്നത്. ഈ അതിസങ്കീര്‍ണമായ രോഗാവസ്ഥ കേള്‍വിക്കുറവിലേക്കും നയിക്കും.
നിങ്ങള്‍ക്ക് കാണാനാകുന്നതുപോലെ, ഈ കണ്ണ് ചിമ്മുന്നില്ല, എന്റെ മുഖത്തിന്റെ ഈ വശത്ത് എനിക്ക് പുഞ്ചിരിക്കാന്‍ കഴിയില്ല, ഈ മൂക്ക് ചലിക്കില്ല,’ ബീബര്‍ വിഡിയോയിലൂടെ വിശദീകരിച്ചു.