കീവ്: ജനങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ കഴിയുന്ന ആയുധങ്ങള്‍ റഷ്യന്‍ പട്ടാളം യുക്രെയ്നില്‍ പ്രയോഗിച്ചു തുടങ്ങിയിട്ടുണ്ടാകാമെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ മുന്നറിയിപ്പു നല്കി.
യുദ്ധംനീളുന്നത് റഷ്യന്‍ ആയുധശേഖരത്തില്‍ വലിയ കുറവു വരുത്തിയിട്ടുണ്ട്. കൃത്യത കൂടിയ അധുനിക മിസൈലുകളുടെ ശേഖരം കുറഞ്ഞു.
സോവിയറ്റ് കാലത്തു വികസിപ്പിച്ച കപ്പല്‍വേധ കെഎച്ച്-22 മിസൈലുകള്‍ യുക്രെയ്ന്റെ കരപ്രദേശത്തു പ്രയോഗിച്ചു തുടങ്ങിയതായി സംശയിക്കുന്നു. അണ്വായുധ പോര്‍മുന ഉപയോഗിച്ച് വിമാനവാഹി കപ്പലുകളെ തകര്‍ക്കാന്‍ നിര്‍മിച്ച മിസൈലുകളാണിത്.
ഇവയില്‍ പരന്പരാഗത പോര്‍മുനകള്‍ ഘടിപ്പിച്ച് കരയില്‍ പ്രയോഗിക്കുന്പോള്‍ കൃത്യത കുറയും; വളരെ വലിയ ആള്നാശമായിരിക്കും ഫലമെന്ന് ബ്രിട്ടീഷ് വൃത്തങ്ങള്‍ പറഞ്ഞു. യുക്രെയ്ന്റെ പക്കലും ആയുധശേഖരം കുറഞ്ഞുവരുകയാണ്. പാശ്ചാത്യര്‍ നല്കുന്ന ആയുധങ്ങളാണ് അവരുടെ ആശ്രയം.