കീവ്: യുക്രൈനില്‍ സര്‍വതും തകര്‍ത്ത് റഷ്യ മുന്നേറുകയാണ് . സെവറോഡോണെറ്റ്‌സ്‌കിലെ ജനങ്ങള്‍ പൂര്‍ണമായും ഒറ്റപ്പെട്ടനിലയിലാ ണ്. പുറംലോകവുമായി ബന്ധപ്പെടാനാവാത്ത അവസ്ഥ . മൂന്ന് പാലങ്ങളാണ് ഇവിടെ തകര്‍ന്നിരിക്കുന്നത്. ലൈഷാന്‍സ്‌കുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ് ഇത്.
യുക്രൈനിലെ കിഴക്കന്‍ മേഖലയിലെ ലുഹാന്‍സ്‌ക് ഒബ്ലാസ്റ്റിലെ ഭൂരിഭാഗം മേഖലയും റഷ്യൻ നിയന്ത്രണത്തിലാണ് . യുക്രൈന്‍ വിഘടനവാദികളാണ് ഇവിടെ കൂടുതലുള്ളത്.
സെവര്‍ഡോണെറ്റ്‌സ്‌ക് ഗവര്‍ണര്‍ സെര്‍ഹി ഹൈഡായ് നഗരത്തിലെ പ്രതിസന്ധികളെ കുറിച്ച് വെളിപ്പെടുത്തിയിട്ടുണ്ട്. ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുക അസാധ്യമായ കാര്യമാണെന്ന് സെര്‍ഹി പറയുന്നു. ഇവിടേക്ക് മരുന്നുകളോ ഭക്ഷണമോ എത്തിക്കാന്‍ സാധിക്കില്ല. സിവെര്‍സ്‌കി നദിയുടെ പാലം തകര്‍ന്നിരിക്കുകയാണ്. ഈ നഗരത്തിലുള്ളവര്‍ ഭക്ഷ്യസാധനങ്ങളൊന്നുമില്ലാതെ എത്ര കാലം പിടിച്ച് നില്‍ക്കും എന്നാണ് ഇനി അറിയാനുള്ളത്. യുക്രൈന്‍ സൈനികര്‍ നഗരത്തില്‍ ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണ്.
സെവറോഡോണെറ്റ്‌സ്‌ക് ഇപ്പോള്‍ റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണെന്ന് പറയുന്നതാണ് ശരി. ആളുകള്‍ വളരെ കുറവാണ് ഇവിടെയുള്ളത്. അഞ്ഞൂറോളം പേരുണ്ടാവും. അതില്‍ നാല്‍പ്പത് പേര്‍ കുട്ടികളാണ്. അസോട്ട് കെമിക്കല്‍ പ്ലാന്റില്‍ ഈ കുട്ടികള്‍ അടക്കമുള്ളവര്‍ കുടുങ്ങി കിടക്കുകയാണ്.