Friday, July 26, 2024

HomeWorldഅമേരിക്കന്‍ ജനതയില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു: ചൈനീസ് പ്രസിഡന്റ്

അമേരിക്കന്‍ ജനതയില്‍ ഞങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു: ചൈനീസ് പ്രസിഡന്റ്

spot_img
spot_img

ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച ബെയ്ജിങില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങളില്‍ എല്ലാ രാജ്യങ്ങളുമായും വിപുലമായ സഹകരണത്തിന് ചൈന തയ്യാറാണെന്നും ഗേറ്റ്സ് ഫൗണ്ടേഷനുമായി ബന്ധപ്പെട്ട മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വികസ്വര രാജ്യങ്ങള്‍ക്ക് അതിന്റെ ശേഷിക്കനുസരിച്ച് പിന്തുണയും സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

‘ചൈന-യുഎസ് ബന്ധത്തിന്റെ അടിത്തറ ജനങ്ങളാണ്. അമേരിക്കന്‍ ജനതയില്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പ്രതീക്ഷയര്‍പ്പിക്കുന്നു. ഇരു ജനതയും തമ്മിലുള്ള സൗഹൃദത്തിന് ആശംസ നേരുന്നു.’ ഷി പറഞ്ഞു.

ചൈനയുമായുള്ള സഹകരണത്തിന്റെ പുരോഗതിയെ കുറിച്ചും ഭാവി പദ്ധതികളെ കുറിച്ചും ബില്‍ഗേറ്റ്സ് സംസാരിച്ചു. കോവിഡ് പ്രതിരോധത്തിലും ദാരിദ്ര്യ നിര്‍മാര്‍ജനത്തിലും ചൈന ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചുവെന്നും ലോകത്തിന് മുമ്പില്‍ മികച്ചൊരു മാതൃക തീര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.

ഇനൊവേഷന്‍, ആഗോള ദാരിദ്ര്യ നിര്‍മാര്‍ജനം, പൊതുജനാരോഗ്യം, മരുന്നുകള്‍ക്കായുള്ള ഗവേഷണം, ഗ്രാമീണ മേഖലകളും കൃഷിയും തുടങ്ങിയ മേഖലകളില്‍ ചൈനയുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന് ഗേറ്റ്സ് ഫൗണ്ടേഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും ബില്‍ ഗേറ്റ്സ് കൂട്ടിച്ചേര്‍ത്തു.

‘ഈ വര്‍ഷം കാണുന്ന ആദ്യ അമേരിക്കന്‍ സുഹൃത്താണ്’ ബില്‍ ഗേറ്റ്സ് എന്ന് ഷി ജിന്‍ പിങ് പറഞ്ഞു. ബില്‍ ഗേറ്റ്സിന്റേയും അദ്ദേഹത്തിന്റെ ഗേറ്റ്സ് ഫൗണ്ടേഷന്റെയും സന്നദ്ധ സേവനങ്ങളെ ഷി പ്രശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments