Saturday, September 7, 2024

HomeWorldഇനി മാലിദ്വീപിൽ ഇസ്രായേൽ പാസ്പോർട്ടുകൾക്ക് വിലക്ക്

ഇനി മാലിദ്വീപിൽ ഇസ്രായേൽ പാസ്പോർട്ടുകൾക്ക് വിലക്ക്

spot_img
spot_img

ഇസ്രായേലി പാസ്പോർട്ട് ഉടമകൾ ദ്വീപിൽ പ്രവേശിക്കുന്നതു തടയാൻ നിയമങ്ങളിൽ ഭേദഗതി വരുത്തി മാലിദ്വീപ് സർക്കാർ.

ജൂൺ 2ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഹോംലാൻഡ് സെക്യൂരിറ്റി ആൻഡ് ടെക്നോളജി വകുപ്പ് മന്ത്രി അലി ഇഹ്സാൻ ഈ തീരുമാനമറിയിച്ചത് .

മന്ത്രിസഭയുടെ ശുപാർശയെത്തുടർന്ന് ഇസ്രായേലി പാസ്പോർട്ടുകൾ നിരോധിക്കാൻ പ്രസിഡന്റ് മുഹമ്മദ് മുയിസു തീരുമാനിച്ചതായി അലി ഇഹ്സാൻ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

ഇസ്രായേൽ പാസ്പോർട്ട് ഉടമകൾ മാലിദ്വീപിലേക്ക് പ്രവേശിക്കുന്നത് തടയുവാൻ ആവശ്യമായ നിയമങ്ങൾ ഭേദഗതി വരുത്താനും ഇതിനു മേൽനോട്ടം വഹിക്കാൻ ഒരു കാബിനറ്റ് ഉപസമിതി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

പലസ്‌തീനെ സഹായിക്കാനായി, കാര്യങ്ങൾ പഠിക്കാനും വിലയിരുത്താനും ഒരു പ്രതിനിധിയെ നിയമിക്കാനും തീരുമാനമായി. നിയർ ഈസ്റ്റിൽ യുഎൻ റിലീഫ് ആൻഡ് വർക്സ് ഏജൻസി ഫോർ പലസ്തീൻ റെഫ്യൂജീസ് (യുഎൻആർഡബ്ല്യുഎ) യുമായി ചേർന്ന് ധനസമാഹരണ കാമ്പെയ്നും നടത്തും. പലസ്തീനുമായി ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് രാജ്യവ്യാപകമായി റാലി സംഘടിപ്പിക്കാനും മാലിദ്വീപ് പ്രസിഡന്റ് തീരുമാനിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിന് നേരെ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രണങ്ങളിൽ ഇതുവരെ 36,000 ത്തിലധികം പേർ മരിക്കുകയും 82,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് വൻ നാശനഷ്ടത്തിനും ദുരന്തത്തിനുമാണ് വഴിവെച്ചത്.

യുഎന്‍ രക്ഷാ സമിതി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്‌തെങ്കിലും ഇസ്രയേല്‍ അക്രമണ പരമ്പര തുടരുകയാണ്.അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഇസ്രായേലിനെതിരെ വംശഹത്യ കുറ്റംചുമത്തുകയും ഒരു ദശലക്ഷത്തിലധികം പാലസ്തീൻ അഭയാർത്ഥികൾ ഉള്ള റഫയിലെ ആക്രമങ്ങൾ അവസാനിപ്പിണമെന്ന് ഇസ്രയേലിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments