Saturday, July 27, 2024

HomeWorldഅമേരിക്കയില്‍ കോവിഡ് കേസുകളില്‍ 10 ശതമാനം വര്‍ധനവ്

അമേരിക്കയില്‍ കോവിഡ് കേസുകളില്‍ 10 ശതമാനം വര്‍ധനവ്

spot_img
spot_img

പി.പി ചെറിയാന്‍

വാഷിങ്ടന്‍ ഡി സി: യുഎസില്‍ മാരക ശക്തിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനം വര്‍ധിച്ചുവരുന്നതായി സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ അധികൃതര്‍ വ്യക്തമാക്കി

ഈയാഴ്ച ഇതുവരെ 10 ശതമാനം കോവിഡ് 19 കേസുകള്‍ വര്‍ധിച്ചുവെന്നും, ഇതു ഭയാശങ്ക ഉളവാക്കുന്നുവെന്നും അധികൃതര്‍ പറയുന്നു. ഡെല്‍റ്റാ വേരിയന്റ് ആല്‍ഫാ വേരിയന്റിനേക്കാള്‍ അറുപതു ശതമാനം വ്യാപനശക്തിയുള്ളതാണെന്നും സിഡിഡി ഡയറക്ടര്‍ ഡോ. റോഷ്‌ലി വലന്‍സ്കി വെളിപ്പെടുത്തി. അമേരിക്കയില്‍ ഇതുവരെ 57.4 ശതമാനം പേര്‍ക്ക് കോവിഡ് വാക്‌സീന്‍ നല്‍കി കഴിഞ്ഞതായും ഇവര്‍ പറഞ്ഞു.

ഇതിനകം തന്നെ അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും ഡെല്‍റ്റാ വേരിയന്റിന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞുവെന്നും, അടുത്ത ആഴ്ചയില്‍ ഇതിന്റെ അതിവേഗതയിലുള്ള വ്യാപനത്തിനു സാധ്യതയുണ്ടെന്നും വലന്‍സ്കി മുന്നറിയിപ്പു നല്‍കി.

അമേരിക്കയില്‍ വര്‍ധിച്ച 10 ശതമാനത്തിലെ നാലിലൊരു ശതമാനം ഡെല്‍റ്റാ വേരിയന്റ് കേസുകളാണ്. ഈയാഴ്ച 12600 പുതിയ കേസുകള്‍ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയേക്കാള്‍ 10 ശതമാനമാണ് വര്‍ധനവ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments