Thursday, November 21, 2024

HomeWorldAsia-Oceaniaഎച്ച്.ഒ.വി. ലൈനില്‍ ഗര്‍ഭസ്ഥ ശിശുവുമായി വാഹനമോടിക്കുമ്പോള്‍ രണ്ടായി പരിഗണിക്കണമെന്ന് യുവതി

എച്ച്.ഒ.വി. ലൈനില്‍ ഗര്‍ഭസ്ഥ ശിശുവുമായി വാഹനമോടിക്കുമ്പോള്‍ രണ്ടായി പരിഗണിക്കണമെന്ന് യുവതി

spot_img
spot_img

പി പി ചെറിയാൻ

ഡാളസ് : ‘ ഹൈ ക്യുപെന്‍സിവെഹിക്കള്‍’ എം.ഓ.വി.ലൈനിലൂടെ യാത്ര ചെയ്യണമെങ്കില്‍ വാഹനത്തില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റൊരു യാത്രക്കാരന്‍ കൂടി ഉണ്ടാകണമെന്നാണ് നിയമം അനുശാസിക്കുന്നത്. അല്ലെങ്കില്‍ അത് ട്രാഫിക്ക് നിയമലംഘനമായി കണക്കാക്കി ടിക്കറ്റ് നല്‍കുന്നതിന് വ്യവസ്ഥയുണ്ട്.

പ്ലാനോയില്‍ നിന്നുള്ള ബ്രാണ്ടി ബൊട്ടോണ്‍(34) എന്ന സ്ത്രീ എച്ച്.ഓ.വി. ലൈനിലൂടെ വാഹനം ഓടിക്കുമ്പോള്‍ പോലീസ് വാഹനത്തെ പിന്തുടര്‍ന്ന് പിടിച്ചു.

യു.എസ്. ഹൈഡേ 75 സൗത്തിലൂടെ വാഹനം ഓടിക്കുമ്പോളായിരുന്നു പോലീസ് പിടികൂടിയത്.

കാറില്‍ വേറെ ആരെങ്കിലും ഉണ്ടോ? പോലീസ് ബ്രാണ്ടിയോടു ചോദിച്ചു. ഉവ്വ എന്റെ ഉദരത്തില്‍ ജീവനുള്ള ഒരു കുഞ്ഞു ഉണ്ട്. പക്ഷെ അതു ഒരു യാത്രക്കാരനായി കണക്കാക്കാനാവില്ലെന്ന് പോലീസ് റൊ.വി.വേഡ് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തതോടെ ടെക്‌സസ് പീനല്‍ കോഡ് ജനിക്കാത്ത ഒരു കുട്ടിയെ ഒരു വ്യക്തിയായിട്ടാണ് കണക്കാക്കുന്നതെന്ന് യുവതി വാദിച്ചുവെങ്കിലും പോലീസ് അംഗീകരിച്ചില്ല. ഗര്‍ഭസ്ഥശിശു ജനിക്കുന്നതിനു മുമ്പുള്ള ഒരു ജീവനാണ്, എന്തുകൊണ്ട് രണ്ടാമതൊരു യാത്രക്കാരായി ശിശുവിനെ അംഗീകരിച്ചു കൂടാ? പിന്നീട് പോലീസൊന്നു പറയാന്‍ നിന്നില്ല. 215 ഡോളര്‍ ഫൈന്‍ ഈടാക്കുന്നതിനു ഒരു ട്രാഫിക്ക് ടിക്കറ്റ് നല്‍കി ഇവരെ വിട്ടയച്ചു.

ഇതിനെതിരെ കോടതിയെ സമീപിക്കമെന്ന് ബ്രാണ്ടി പറഞ്ഞു. ജൂലായ് 20നാണ് ഇവര്‍ക്ക് കോടതിയില്‍ ഹാജരാക്കേണ്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments