കൊളറാഡോ: യുക്രെയ്ന് അധിനിവേശത്തിനിടെ 15,000-ലേറെ റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുഎസ് സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐഎ) റിപ്പോര്‍ട്ട്.
45,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. നിരവധി യുക്രെയ്ന്‍കാരും കൊല്ലപ്പെട്ടതായും സിഐഎ ഡയറക്ടര്‍ വില്യം ബേണ്‍സ് പറഞ്ഞു.
“യുഎസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നുള്ള ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം റഷ്യന്‍ സേനയിലെ 15,000 അംഗങ്ങള്‍ കൊല്ലപ്പെടുകയും അതിന്റെ മൂന്നിരട്ടി പരിക്കേല്‍ക്കുകയും ചെയ്തു. കീവിലും കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്- കൊളറാഡോയിലെ അസ്പന്‍ സെക്യൂരിറ്റി ഫോറത്തില്‍ ബേണ്‍സ് വ്യക്തമാക്കി