Saturday, September 7, 2024

HomeWorldഹൃദ്രോഗം മൂലം അന്തരിച്ച ഇന്ത്യന്‍ എന്‍ജിനീയറുടെ ഭാര്യയും മക്കളും ഉടന്‍ നാടു വിടണമെന്ന്

ഹൃദ്രോഗം മൂലം അന്തരിച്ച ഇന്ത്യന്‍ എന്‍ജിനീയറുടെ ഭാര്യയും മക്കളും ഉടന്‍ നാടു വിടണമെന്ന്

spot_img
spot_img

പി.പി. ചെറിയാന്‍

കാലിഫോര്‍ണിയ : ദീര്‍ഘകാലമായി കലിഫോര്‍ണിയായില്‍ എച്ച്1ബി വിസയില്‍ എന്‍ജിനീയറായി ജോലി ചെയ്തു വന്നിരുന്ന തമിഴ്‌നാട് തിരുച്ചിറപള്ളി സ്വദേശി അന്തുവാന്‍ കുഴന്‍ഡ സാമി (ANTHUVAN KUZHANDA SAMY -48) ഹൃദ്രോഗത്തെ തുടര്‍ന്ന് അന്തരിച്ചു. ഭാര്യ ഷെറിന്‍ സേവ്യറും, മക്കള്‍ : അനീഷ (19), ജോഷ്വ (12).

പൊതുദര്‍ശനം ഓഗസ്റ്റ് 12ന് രാവിലെ 11ന് കാലിഫോര്‍ണിയ അലമേഡാ ഫാമിലി ഫൂണറല്‍ ആന്റ് ക്രിമേഷന്‍ (സാംറ്റോഗ) തുടര്‍ന്ന് സാന്‍ഒസെ ഓക്ക് ഹില്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സംസ്ക്കാരം.

അന്തുവാന്റെ മരണത്തോടെ ഭാര്യക്കും മക്കള്‍ക്കും അമേരിക്കയില്‍ തുടരുന്നതിനുള്ള നിയമ സാധ്യതയില്ല. രണ്ടു കുട്ടികളും ഇന്ത്യയിലാണു ജനിച്ചത്.

12 വര്‍ഷമായി കാലിഫോര്‍ണിയായില്‍ എന്‍ജിനീയറായി ജോലി ചെയ്തു വരികയാണെങ്കിലും എട്ടു വര്‍ഷമായി ഗ്രീന്‍ കാര്‍ഡിന് അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.19 വയസ്സുള്ള അനീഷ അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയാണെങ്കിലും പഠിത്തം തുടരണമെങ്കില്‍ F1 വിസ ലഭിക്കണം, മാത്രമല്ല ഇന്റര്‍ നാഷണല്‍ വിദ്യാര്‍ഥികള്‍ നല്‍കുന്ന വന്‍ ട്യൂഷന്‍ ഫീസും നല്‍കേണ്ടി വരും.

ഈ പ്രത്യേക സാഹചര്യത്തില്‍ ഇവരുടെ സഹായത്തിനായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

എച്ച്1ബി വിസയില്‍ കഴിയുന്നവരില്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ കുടുംബാംഗങ്ങള്‍ക്ക് എന്തു സംഭവിക്കുമെന്നതിന് ഉദാഹരണമാണ് അന്തുവാന്റെ കുടുംബമെന്നു സഹപ്രര്‍ത്തകര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments