Thursday, October 31, 2024

HomeWorldഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്

ഓഗസ്റ്റ് 31 ന് ശേഷവും വിദേശ പൗരന്മാരെ കൊണ്ട് പോകുന്നതിന് താലിബാനുമായി കരാറുണ്ടാക്കിയതായി യു.എസ്

spot_img
spot_img

പി.പി ചെറിയാന്‍

വാഷിംഗ്ടണ്‍ ഡി.സി : അമേരിക്കന്‍ പൗരന്മാര്‍ ഉള്‍പ്പെടെ എല്ലാ വിദേശ പൗരന്മാരെയും അഫ്ഗാനിസ്ഥാനില്‍ നിന്നും അതാത് രാജ്യങ്ങളിലേക്ക് കൊണ്ട് പോകണമെന്ന താലിബാന്റെ അന്ത്യ ശാസനത്തിന് തല്‍ക്കാലം ഒത്തുതീര്‍പ്പ് ഉണ്ടാക്കി യു.എസ്

യു.എസ് ഉള്‍പ്പെടെ 97 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ വിഷയത്തില്‍ താലിബാനുമായി കരാറുണ്ടാക്കിയതായി ഞായറാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു .

യു.എസുമായി ധാരണയില്‍ പ്രവര്‍ത്തിച്ച അഫ്ഘാന്‍ പൗരന്മാരെയും കൊണ്ട് പോകാന്‍ താലിബാന്‍ അനുമതി നല്‍കിയിട്ടുണ്ട് . അര്‍ഹതപ്പെട്ട അഫ്ഘാന്‍ പൗരന്മാര്‍ക്ക് സുരക്ഷിത യാത്രക്കുള്ള രേഖകള്‍ തയ്യാറാക്കി നല്‍കുമെന്നും സംയുക്ത പ്രസ്താവനയില്‍ പറയുന്നു .

അഫ്ഘാന്‍ വിടുന്നതിന് തങ്ങള്‍ തടസ്സപ്പെടുത്തുകയില്ലെന്ന് താലിബാന്റെ ചീഫ് നെഗോഷിയേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്‌റ്റെനക്‌സായ് അറിയിച്ചു .

താലിബാന്‍ അംഗീകരിച്ച കരാര്‍ പാലിക്കുന്നതിന് അവരെ നിര്‍ബന്ധിക്കുന്നതിനുള്ള തന്റേടം അമേരിക്കക്ക് ഉണ്ടന്ന് യു.എസ് നാഷണല്‍ സെക്യരിറ്റി അഡൈ്വസര്‍ ജേക്ക് സുള്ളിവന്‍ പറഞ്ഞു .

താലിബാന്റെ ഉയര്‍ന്ന നേതാക്കള്‍ ഞങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നതാണെന്നും സുള്ളിവന്‍ പറഞ്ഞു അവര്‍ വാക്കു പാലിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments