Thursday, November 21, 2024

HomeWorldAsia-Oceaniaഓസ്‌ട്രേലിയയില്‍ മാതാപിതാക്കളെ ലക്ഷ്യമിട്ടുള്ള മെസേജ് തട്ടിപ്പ്

ഓസ്‌ട്രേലിയയില്‍ മാതാപിതാക്കളെ ലക്ഷ്യമിട്ടുള്ള മെസേജ് തട്ടിപ്പ്

spot_img
spot_img

വിക്‌ടോറിയ: മാതാപിതാക്കളെ ലക്ഷ്യമിട്ടാണ് ‘ഒശ ാൗാ & റമറ’ മെസേജ് തട്ടിപ്പ് സജീവമാകുന്നത്. കുട്ടികള്‍ അടിയന്തര ഘട്ടത്തില്‍ സാമ്പത്തിക സഹായം ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങള്‍ തട്ടിപ്പുകാര്‍ മാതാപിതാക്കള്‍ക്കയക്കും. അജ്ഞാത നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍ ലഭിക്കുക. സന്ദേശങ്ങളിലൂടെ മാത്രമാകും തട്ടിപ്പുകാര്‍ ആശയ വിനിമയം നടത്തുക. അടിയന്തര സാഹചര്യം ചൂണ്ടിക്കാട്ടി പണം അയക്കാനാണ് തട്ടിപ്പുകാര്‍ ആവശ്യപ്പെടുന്നത്.

ഫോണ്‍ നഷ്ടപ്പെട്ടെന്നോ, കേടുപാട് സംഭവിച്ചെന്നോ പറഞ്ഞുകൊണ്ടുള്ള സന്ദേശങ്ങളാണ് കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നത്. താത്കാലിക നമ്പര്‍ ആണ് ഉപയോഗിക്കുന്നതെന്നും, അടിയന്തര ആവശ്യത്തിന് പണം വേണമെന്നും കുട്ടികള്‍ എന്ന വ്യാജേന തട്ടിപ്പുകാര്‍ ആവശ്യപ്പെടും. ചില സന്ദര്‍ഭങ്ങളില്‍ ‘പഴയ ഫോണ്‍ നമ്പര്‍’ ഡിലീറ്റ് ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ തട്ടിപ്പുകാര്‍ ആവശ്യപ്പെടാറുണ്ടെന്നും സ്‌കാംവാച്ച് ഓസട്രേലിയ ചൂണ്ടിക്കാട്ടി.

വിക്ടോറിയയില്‍ മാത്രം തട്ടിപ്പിന് 25 പേര്‍ ഇരയായെന്നാണ് കണക്ക്. വിദേശ രാജ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്. കുട്ടികള്‍ പ്രതസന്ധിയിലാണെന്ന് കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന മാനസീക വിഷമത്തെയാണ് തട്ടിപ്പുകാര്‍ മുതലെടുക്കുന്നതെന്ന് സൈബര്‍ ക്രൈം സ്‌ക്വാഡിലെ ഡിറ്റക്ടീവ് സര്‍ജന്റ് ജോണ്‍ ചെയ്ന്‍ ചൂണ്ടിക്കാട്ടി.

അജ്ഞാത നമ്പറില്‍ നിന്ന് പണം ആവശ്യപ്പെട്ടുള്ള സന്ദേശം ലഭിച്ചാല്‍, ആവശ്യപ്പെടുന്നത് ആരാണെന്ന് സ്ഥിരീകരിക്കണമെന്നും ജോണ്‍ ചെയ്ന്‍ നിര്‍ദ്ദേശിച്ചു. തട്ടിപ്പിന് ഇരയാകുന്നവര്‍ പോലീസിനെ ബന്ധപ്പെടണമെന്നും, ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കണമെന്നും പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഓസ്ട്രേലിയന്‍ കോമ്പറ്റീഷന്‍ ആന്റ് കണ്‍സ്യൂമര്‍ കമ്മീഷന്റെ സമീപകാല റിപ്പോര്‍ട്ട് പ്രകാരം, 1.8 ബില്യണ്‍ ഡോളറാണ് സ്‌കാമര്‍മാര്‍ 2021-ല്‍ ഓസ്ട്രേലിയക്കാരില്‍ നിന്ന് തട്ടിയെടുത്തത്. 2020ല്‍ വിവിധ തട്ടിപ്പുകളിലൂടെ നഷ്ടപ്പെട്ടതിന്റെ ഇരട്ടിയിലധികമാണ് ഈ തുക.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments