തെക്കൻ റഷ്യൻ പ്രദേശമായ ഡാഗെസ്താനിലെ ഗ്യാസ് സ്റ്റേഷനിലുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 27 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച രാത്രി ഹൈവേയുടെ റോഡരികിലുള്ള ഒരു ഓട്ടോ റിപ്പയർ ഷോപ്പിനുള്ളിൽ തീപിടിത്തമുണ്ടായി, തുടർന്ന് സ്ഫോടനം അടുത്തുള്ള പെട്രോൾ സ്റ്റേഷനിലേക്ക് വ്യാപിക്കുകയായിരുന്നു.
600 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ പടർന്ന തീ അണയ്ക്കാൻ അഗ്നിശമന സേനാംഗങ്ങൾക്ക് മൂന്ന് മണിക്കൂറിലധികം സമയമെടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരു നൂറ്റാണ്ടിനിടെ ഉണ്ടായ ഏറ്റവും മാരകമായ കാട്ടുതീകളിലൊന്നായി മാറിയ ഹവായ് കാട്ടുതീയിൽ, ദുരന്തത്തിൽ 100 ഓളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.