Sunday, September 8, 2024

HomeWorldഹവായിയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 106 പേര്‍

ഹവായിയില്‍ ഇതുവരെ കൊല്ലപ്പെട്ടത് 106 പേര്‍

spot_img
spot_img

വാഷിങ്ടണ്‍: യു.എസിലെ ഹവായില്‍ കാട്ടുതീയില്‍ ഇതിനകം 106 പേര്‍ മരിച്ചു എന്നാണ് കണക്ക്.

അമേരിക്ക ഒരു നൂറ്റാണ്ടിനിടെ കണ്ട ഏറ്റവും വലിയ കാട്ടുതീയാണ് ഹവായിലേത്. പതിനായിരക്കണക്കിനുപേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. വിനോദസഞ്ചാരത്തിന് പേരുകേട്ട ലഹൈന, മൗവി എന്നിവിടങ്ങളിലാണ് കാട്ടുതീ പടര്‍ന്നുപിടിച്ചത്. തീ പടര്‍ന്നപ്പോള്‍ പലരും സമുദ്രത്തില്‍ ചാടി.

മുന്നറിയിപ്പു സൈറണ്‍ മുഴക്കാതെ ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും വിവരങ്ങള്‍ പങ്കുവെച്ച്‌ അധികൃതര്‍ അനാസ്ഥ കാട്ടിയെന്ന് വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. റിസോര്‍ട്ട് സിറ്റിയെന്നു പേരുകേട്ട ഇടമാണ് ലഹൈന. മാവിയില്‍ 20 ലക്ഷം വിനോദസഞ്ചാരികള്‍ വര്‍ഷം തോറും എത്തുന്നുവെന്നാണു കണക്ക്. 2170 ഏക്കറിലധികം സ്ഥലം കത്തിനശിച്ചു എന്നാണ് കണക്ക്. ഇതിനകം 85 ശതമാനം തീയണക്കാൻ കഴിഞ്ഞിട്ടുണ്ട്.

ആയിരക്കണക്കിന് വാഹനങ്ങളും വീടുകളും കാട്ടുതീയില്‍ കത്തിയമര്‍ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments