ന്യൂഡല്‍ഹി: ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്സ് കൂട്ടായ്മയുടെ പതിനഞ്ചാമത് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്ബര്‍ഗിലെത്തി.
ഭാവി സഹകരണത്തിനായുള്ള മേഖലകള്‍ കണ്ടെത്തുന്നതിന് അംഗരാജ്യങ്ങള്‍ക്ക് ഉപയോഗപ്രദമായ അവസരം ഉച്ചകോടി ഒരുക്കുമെന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടുന്നതിന് മുമ്ബായി മോദി പ്രസ്താവിച്ചു.
വിവിധ മേഖലകളില്‍ ശക്തമായ സഹകരണത്തിനുള്ള അജണ്ടയാണ് ബ്രിക്സ് മുന്നോക്കുവെയ്ക്കുന്നത്.
ജോഹന്നസ്ബര്‍ഗിലെത്തുന്ന ചില നേതാക്കളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്നും മോദി അറിയിച്ചു.