Sunday, September 8, 2024

HomeWorldവാഗ്‌നര്‍ ഗ്രൂപ്പ് തലവന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ

വാഗ്‌നര്‍ ഗ്രൂപ്പ് തലവന്റെ മരണത്തില്‍ പങ്കില്ലെന്ന് റഷ്യ

spot_img
spot_img

വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ യെവ്ഗിനി പ്രിഗോഷിന്റെ മരണത്തില്‍ പങ്കില്ലെന്ന് വാദിച്ച്‌ റഷ്യ. പ്രചരിക്കുന്നത് പച്ച നുണയാണന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.

പരിശോധന ഫലങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്ന കാരണം ചൂണ്ടിക്കാണിച്ച്‌ മരണകാരണവും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങളും സ്ഥിരീകരിക്കാന്‍ സര്‍ക്കാര്‍ വക്താവ് തയ്യാറായില്ല.


10 പേരുടെ മൃതദേഹവും വിമാനത്തിന്റെ രേഖകളും അപകടസ്ഥലത്ത് നിന്ന് കണ്ടെടുത്തു. വാഗ്‌നര്‍ ഗ്രൂപ്പിന്റെ ജൂണിലെ അട്ടിമറി ശ്രമത്തിന് പിന്നാലെ പ്രിഗോഷിനെ തകര്‍ക്കുമെന്ന് വ്‌ളാദിമര്‍ പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം പ്രി?ഗോഷിനും വാഗ്‌നര്‍ ഗ്രൂപ്പിനും മാപ്പ് നല്‍കിയ റഷ്യന്‍ പ്രസിഡന്റ് പ്രിഗോഷിനെ ബെലാറൂസിലേക്ക് പോവാന്‍ അനുവദിക്കുകയും ചെയ്തിരുന്നു. റഷ്യയുടെ സഖ്യരാജ്യമാണ് ബെലാറൂസ്. മോസ്‌കോ ടവര്‍ റീജിയനില്‍വെച്ചാണ് സ്വകാര്യ വിമാനം അപകടത്തില്‍പ്പെട്ടത്.


പ്രിഗോഷിന്‍ നടത്തിയ സൈനിക നീക്കങ്ങള്‍ വ്‌ളാദിമര്‍ പുടിന്റെ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments