Sunday, September 8, 2024

HomeWorldജി 20 ഉച്ചകോടി: ഷി ജിന്‍പിങ് പിന്മാറിയേക്കും

ജി 20 ഉച്ചകോടി: ഷി ജിന്‍പിങ് പിന്മാറിയേക്കും

spot_img
spot_img

ന്യൂഡല്‍ഹി: അടുത്തയാഴ്ച ഇന്ത്യയില്‍ നടക്കുന്ന ജി 20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് പങ്കെടുത്തേക്കില്ലെന്ന് റിപ്പോര്‍ട്ട്.

ബീജിങിന്റെ പ്രതിനിധിയായി പ്രധാനമന്ത്രി ലി ക്വിയാങ് പങ്കെടുക്കുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍, ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താക്കള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സെപ്തംബര്‍ 9,10 തീയതികളില്‍ ഡല്‍ഹിയിലാണ് ജി 20 ഉച്ചകോടി. യോഗത്തില്‍ പങ്കെടുക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. അതിനാല്‍ യുഎസ്-ചൈന കൂടിക്കാഴ്ച നടത്തുന്നതിനുള്ള ഒരു വേദിയായാണ് ഉച്ചകോടിയെ കണ്ടത്. കഴിഞ്ഞ നവംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയിലായിരുന്നു ഇരുവരും തമ്മിലുള്ള അവസാന കൂടിക്കാഴ്ച.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments