ദുബായില്‍ പൂര്‍ണ്ണ ചന്ദ്രന്റെ ആകൃതിയില്‍ പടുകൂറ്റന്‍ റിസോര്‍ട്ട് നിര്‍മ്മിക്കാനൊരുങ്ങുകയാണ് കനേഡിയന്‍ കമ്ബനി മൂണ്‍ വൈല്‍ഡ് റിസോര്‍ട്ട്.
ഭൂമിയില്‍ തന്നെ ഒരു ബഹിരാകാശ വിനോദ സഞ്ചാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്.
735 അടി ഉയരത്തില്‍ വര്‍ഷംതോറും 10 ദശലക്ഷം സന്ദര്‍ശകരെ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന തരത്തിലായിലിക്കും റിസോര്‍ട്ട് നിര്‍മ്മിക്കുക. ആഡംബര റിസോര്‍ട്ടിന്റെ നിര്‍മ്മാണം 48 മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കനുസരിച്ച് മൂണ്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നതിന് 5 ബില്യണ്‍ ഡോളര്‍ ചിലവ് വരും. വാര്‍ഷിക വരുമാനം 1.8 ബില്യണ്‍ ഡോളറാണ് പ്രതീക്ഷിക്കുന്നത്.
മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആധുനിക കാലത്തെ ടൂറിസം പദ്ധതിയായിരിക്കും ഇതെന്ന് മൂണ്‍ വേള്‍ഡ് റിസോര്‍ട്ട്സിന്റെ സ്ഥാപകരായ സാന്ദ്ര ജി മാത്യൂസും മൈക്കല്‍ ആര്‍ ഹെന്‍ഡേഴ്‌സണും പറഞ്ഞു. ഇത് ദുബായിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും അതിലൂടെ വാര്‍ഷിക ടൂറിസം ഇരട്ടിയാക്കുകയും ചെയ്യും.
സ്പാ, വെല്‍നസ് വിഭാഗം, നിശാക്ലബ്, ഇവന്റ് സെന്റര്‍, ഗ്ലോബല്‍ മീറ്റിംഗ് പ്ലേസ്, ലോഞ്ച്, ഇന്‍ ഹൗസ് ‘മൂണ്‍ ഷട്ടില്‍’ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്