Wednesday, March 12, 2025

HomeWorldഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു, 33 -ാം വയസില്‍ അകാലമൃത്യു

ഫിറ്റ്‌നസ് ഇന്‍ഫ്‌ളുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു, 33 -ാം വയസില്‍ അകാലമൃത്യു

spot_img
spot_img

റിയോ ഡി ജനീറ: ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ക്ക് അകാലമൃത്യ. ബ്രസീലിയന്‍ ഫിറ്റ്‌നസ് ഇന്‍ഫ്‌ലുവന്‍സര്‍ ലാരിസ ബോര്‍ജസ് അന്തരിച്ചു. 33 വയസ്സുള്ള ലാരിസയ്ക്കു കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. അവസാനം വരെ ജീവിതത്തിലേക്കു തിരികെയെത്താന്‍ പോരാടിയാണ് ലാരിസ ജീവന്‍ വെടിഞ്ഞതെന്ന് അവരുടെ കുടുംബം ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അറിയിച്ചു.

യാത്രയ്ക്കിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഓഗസ്റ്റ് 20നാണ് ലാരിസയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ‘കോമ’യിലായിരുന്ന ലാരിസയ്ക്കു പിന്നീട് വീണ്ടും ഹൃദയാഘാതമുണ്ടായതായി ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഗുസ്താവോ ബാര്‍സെല്ലസ് പ്രതികരിച്ചു.

ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂവെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇന്‍സ്റ്റഗ്രാമില്‍ 30,000ത്തിന് മുകളില്‍ ആരാധകരാണ് ലാരിസ ബോര്‍ജസിനുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments