Sunday, September 8, 2024

HomeWorldലിബിയ പ്രളയത്തിൽ മരണസംഖ്യ 5,500 കടന്നു

ലിബിയ പ്രളയത്തിൽ മരണസംഖ്യ 5,500 കടന്നു

spot_img
spot_img

ലിബിയയില്‍ കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ 5,500 ആയതായി കിഴക്കന്‍ ലിബിയന്‍ ആഭ്യന്തരമന്ത്രി മുഹമ്മദ് അബു ലമൗഷ.

40,000 പേരെ കാണാതായി എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഡാനിയേല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നാണ് ലിബിയയില്‍ വെള്ളപ്പൊക്കമുണ്ടായത്.

ഞായറാഴ്ച രാത്രിയാണ് കൊടുങ്കാറ്റ് ലിബിയന്‍ തീരത്ത് കരതൊട്ടത്. ഇതിന് മുന്‍പ് തന്നെ ആരംഭിച്ച മഴ ഇതോടെ കൂടുതല്‍ ശക്തമായി. അര്‍ധരാത്രിയോടെ, ഡെര്‍ന നഗരത്തിന് സമീപത്തെ മലകളില്‍ നിര്‍മ്മിച്ച രണ്ട് ഡാമുകള്‍ തകര്‍ന്നു. കുതിച്ചെത്തിയ വെള്ളം നഗരത്തിന്റെ വലിയൊരു ഭാഗത്തെ കടലിലേക്ക് ഒഴുക്കിക്കൊണ്ടുപോയി.

കണ്ടെത്തിയ മൃതദേഹങ്ങള്‍, കൂട്ടമായി സംസ്‌കരിക്കുകയാണ്. ആരെങ്കിലും ജീവനോടെയുണ്ടോ എന്നറിയാന്‍ രക്ഷാപ്രവര്‍ത്തകര്‍ രാവും പകലും അധ്വാനിക്കുകയാണെന്ന് കിഴക്കന്‍ ലിബിയ ആരോഗ്യമന്ത്രി ഒത്മാന്‍ അബ്ദുള്‍ ജലീല്‍ പറഞ്ഞു. റോഡുകള്‍ പൂര്‍ണമായി തകര്‍ന്ന സാഹചര്യമായതിനാല്‍ രക്ഷാ സംഘങ്ങള്‍ക്ക് നഗരത്തിലേക്ക് എത്തിച്ചേരുന്നത് പ്രയാസമാണ്.

മലമുകളില്‍ നിന്നുവന്ന വെള്ളത്തിന് പുറമേ, കടലാക്രമണവും ഡെര്‍ന നഗരത്തെ തകര്‍ത്തു. ഏഴ് മീറ്ററോളം ഉയരത്തിലാണ് തിരമാലകള്‍ തീരത്തേക്ക് അടിച്ചു കയറിയതെന്ന് റെഡ് ക്രോസ് അംഗങ്ങള്‍ വ്യക്തമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments