Sunday, September 8, 2024

HomeWorldസിറിയയിലെ കോളേജില്‍ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം; നൂറോളം പേര്‍ കൊല്ലപ്പെട്ടു

സിറിയയിലെ കോളേജില്‍ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം; നൂറോളം പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

ഡമസ്കസ്: സിറിയയില്‍ സൈനിക കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഡ്രോണ്‍ ആക്രമണം. അപ്രതീക്ഷിത ആക്രമണത്തില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടു.

240 പേര്‍ക്ക് പരിക്കേറ്റതായി സിറിയൻ ആരോഗ്യമന്ത്രി ഹസൻ അല്‍-ഗബാഷ് അറിയിച്ചു. സിറിയയിലെ ഹോംസ് പ്രവിശ്യയിലെ സൈനിക കോളേജിലാണ് സംഭവം. കഴിഞ്ഞ ദിവസമായിരുന്നു സൈനിക കോളേജില്‍ ആക്രമണം നടന്നത്.

പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടല്ല.

വ്യാഴാഴ്ച കോളേജിലെ ചടങ്ങുകള്‍ അവസാനിച്ചപ്പോള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകള്‍ കോളേജ് ലക്ഷ്യമാക്കി പാഞ്ഞടുക്കുകയായിരുന്നു. അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ സഹായത്താലാണ് ഡ്രോണ്‍ ആക്രമണം നടന്നതെന്നാണ് സിറിയൻ സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നത്.

സിറിയൻ പ്രതിരോധ മന്ത്രി ബിരുദദാന ചടങ്ങില്‍ പങ്കെടുത്തിരുന്നെങ്കിലും ആക്രമണത്തിന് തൊട്ടു മുമ്ബ് കോളേജില്‍ നിന്നും പോയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments