ട്രിപളി: ലിബിയയില്‍ നജ്‌ല മങ്കൂഷിനെ വിദേശകാര്യ മന്ത്രിസ്ഥാനത്തുനിന്ന് പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ പുറത്താക്കി. ഭരണസംബന്ധമായ നിയമലംഘനം ആരോപിച്ചാണ് പുറത്താക്കല്‍. ഇവര്‍ രാജ്യത്തു നിന്ന് യാത്രചെയ്യുന്നതും വിലക്കിയിട്ടുണ്ട്.
കൗണ്‍സിലിനോട് ആലോചിക്കാതെ വിദേശകാര്യനയം നടപ്പാക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മൂന്നംഗ സമിതിയാണ് നജ്‌ലയെ പുറത്താക്കിയതെന്ന് കൗണ്‍സലില്‍ വക്താവ് അറിയിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വക്താവ് വെളിപ്പെടുത്തിയില്ല.
അതേസമയം, കൗണ്‍സിലിന്റെ തീരുമാനം ലിബിയയിലെ പരിവര്‍ത്തന സര്‍ക്കാര്‍ തള്ളി.