ഇസ്ലാമാബാദ്: പാകിസ്താനിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണെന്ന് ജനങ്ങള്‍. ഇമ്രാന്‍ ഭരണകൂടത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് പാകിസ്താനില്‍ നടക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം കറാച്ചിയില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് ജനങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പോരാട്ടവുമായി തെരുവിലിറങ്ങിയത്.
ചെരുപ്പ് കച്ചവടം നടത്തിയിരുന്ന 27 കാരനായ അസദുള്ളയാണ് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. രാജ്യത്തെ സാമ്പത്തിക ദാരിദ്ര്യമാണ് അസദുളളയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി. ഒരു നേരത്തെ ആഹാരത്തിന് പോലും പണമില്ലാതെയാണ് ജനങ്ങള്‍ ജീവിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വില ദിവസേന വര്‍ദ്ധിച്ചുവരികയാണ്. പഞ്ചസാരയുടെ വില പെട്രോളിനേക്കാള്‍ കൂടുതലാണ്. ഇത് ഓരോ കുടുംബത്തിലേയും സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. പണപ്പെരുപ്പവും ഇതിന് കാരണമാണെന്ന് ജനങ്ങള്‍ പറയുന്നു. ഇമ്രാന്‍ ഖാന്റെ കോലവുമായാണ് ആളുകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത്.
അധികാരത്തിലേറുന്നതിന് മുന്‍പ് പാകിസ്താനെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റും എന്നും യുവാക്കള്‍ക്ക് ജോലി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും കടം വാങ്ങിയും സാമ്പത്തിക സഹായങ്ങള്‍ കൈപറ്റിയുമാണ് പാക് പ്രധാനമന്ത്രി പ്രതിസന്ധികള്‍ തരണം ചെയ്യുന്നത്.
കൊറോണ മഹാമാരി ലോകത്തെ നിശ്ചലമാക്കിയതോടെ പാകിസ്താന്റെ അവസ്ഥ പഴയതിലും ദാരുണമായി. ഈ അസ്ഥ തുടര്‍ന്നാല്‍ പാകിസ്താന്‍ അതിരാദരിദ്ര്യത്തിലേക്ക് പോകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം. എന്നാല്‍ ഇതിനെല്ലാം കാരണം പ്രതിപക്ഷമാണെന്നാണ് ഇമ്രാന്‍ ഖാന്റെ ആരോപണം.