സീയൂള്‍: കൊറിയന്‍ മേഖലയില്‍ സംഘര്‍ഷ സാധ്യത വീണ്ടും വര്‍ധിപ്പിച്ച് ഉത്തരകൊറിയ. വ്യാഴാഴ്ച പുലര്‍ച്ചെ ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ (ഐസിബിഎം) പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
മിസൈല്‍ പരീക്ഷണത്തെ തുടര്‍ന്ന് ജപ്പാന്‍ സര്‍ക്കാര്‍ വടക്കന്‍, മധ്യ പ്രദേശങ്ങളിലുള്ളവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഈ വര്‍ഷം പ്യോംഗ്യാംഗിന്‍റെ ഏഴാമത്തെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണ് നടന്നത്. ഉടന്‍തന്നെ ഉത്തരകൊറിയ ആണവായുധം പരീക്ഷിക്കുമോയെന്നും ദക്ഷിണകൊറിയ സംശയിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.