ന്യൂയോര്‍ക്ക് : കൊവിഡ് 19 മഹാമാരിക്ക് കാരണമായ കൊറോണ വൈറസ് അഥവാ സാര്‍സ്കോവ് – 2 (SARS-CoV-2) മനുഷ്യ നിര്‍മ്മിതമെന്ന് വീണ്ടും ആരോപണം.
ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്ന ഒരു ഗവേഷകനാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
കൊവിഡ് 19ന് കാരണമായ വൈറസ് ലാബില്‍ നിര്‍മ്മിച്ചതാണെന്നും അവിടെ നിന്ന് ചോര്‍ന്നതാണെന്നും ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഒരു ഗവേഷണ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ആന്‍ഡ്രൂ ഹഫ് എന്ന ഗവേഷകന്‍ പറയുന്നു