Sunday, September 8, 2024

HomeWorldകുട്ടികള്‍ക്ക് ബോംബെന്നും തോക്കെന്നും പേരിടാന്‍ നിര്‍ദേശിച്ച്‌ കിം ജോങ് ഉന്‍

കുട്ടികള്‍ക്ക് ബോംബെന്നും തോക്കെന്നും പേരിടാന്‍ നിര്‍ദേശിച്ച്‌ കിം ജോങ് ഉന്‍

spot_img
spot_img

പ്യോങ്യാങ്: ദേശസ്‌നേഹം തോന്നുന്ന പേരുകള്‍ കുട്ടികള്‍ക്കിടാന്‍ മാതാപിതാക്കളോട് നിര്‍ദേശിച്ച്‌ ഉത്തര കൊറിയ.

തീരെ ദുര്‍ബലമെന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്ന പേരുകള്‍ ഉടനടി മാറ്റി ദേശസ്‌നേഹം പ്രതിഫലിക്കുന്ന,വിപ്ലവവീര്യമുള്ള ബോംബ്,തോക്ക്,ഉപഗ്രഹം തുടങ്ങിയ പേരുകള്‍ കുട്ടികള്‍ക്കിടാനാണ് നിര്‍ദേശം.

പേരുകള്‍ വ്യഞ്ജനാക്ഷരത്തില്‍ അവസാനിക്കണം എന്നും കിം ജോങ് ഉന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായാണ് വിവരം. പേരുകള്‍ മാറ്റിയില്ലെങ്കില്‍ ദേശവിരുദ്ധതയ്ക്ക് മാതാപിതാക്കള്‍ കനത്ത പിഴ നല്‍കേണ്ടി നല്‍കേണ്ടി വരുമെന്ന് ഡെയ്‌ലി മിറര്‍,ഡെയ്‌ലി മെയില്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമം പ്രാബല്യത്തിലെത്തുന്നതോടെ ദക്ഷിണ കൊറിയയില്‍ പ്രചാരത്തിലുള്ള പേരുകളൊന്നും ഇനി മുതല്‍ ഉത്തര കൊറിയയില്‍ കുട്ടികള്‍ക്കിടാനാവില്ല. നേരത്തേ പ്രിയപ്പെട്ടയാള്‍ എന്നര്‍ഥം വരുന്ന എ റി, അഭൗമ സൗന്ദര്യം എന്നര്‍ഥം വരുന്ന സു മി എന്നിവയൊക്കെ ഉത്തരകൊറിയയില്‍ അനുവദനീയമായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments