Sunday, September 8, 2024

HomeWorldകോവിഡ് : ചൈനയില്‍ പത്തു ലക്ഷം പേരെങ്കിലും മരിക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് : ചൈനയില്‍ പത്തു ലക്ഷം പേരെങ്കിലും മരിക്കുമെന്ന് റിപ്പോര്‍ട്ട്

spot_img
spot_img

ചൈനയിലെ കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെ കേസുകള്‍ കുത്തനെ കൂടാനിടയുണ്ടെന്നും പത്തു ലക്ഷം പേരെങ്കിലും 2023ല്‍ മരിക്കാന്‍ സാധ്യതയെന്നും പഠന റിപ്പോര്‍ട്ട്.

യുഎസ് കേന്ദ്രമായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ഇവാലുവേഷന്റെ (ഐഎച്ച്‌എംഇ) പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലാണ്, ഈ മുന്നറിയിപ്പ്.

ജനകീയ പ്രതിഷേധം ശക്തമായതോടെ, അടുത്തിടെയാണ് ചൈന കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നിന് കേസുകള്‍ പരമാവധിയില്‍ എത്തുമെന്നും മരണസംഖ്യ 3.22 ലക്ഷം ആകുമെന്നുമാണ് ഐഎച്ച്‌എംഇയുടെ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ചൈനയിലെ മൂന്നിലൊന്നു ജനങ്ങള്‍ക്കും ഈ സമയത്തിനകം കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്ന് ഐഎച്ച്‌എംഇ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ മറെ പറഞ്ഞു.

കടുത്ത കോവിഡ് നിയന്ത്രണങ്ങളില്‍ ആയിരുന്ന ചൈനയില്‍ ഇതുവരെ 5235 പേരാണ്, ഔദ്യോഗിക കണക്കു പ്രകാരം വൈറസ് ബാധ മൂലം മരിച്ചത്. അവസാന കോവിഡ് മരണം രേഖപ്പെടുത്തിയിട്ടുള്ളതു ഡിസംബര്‍ മൂന്നിനാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments