Thursday, November 21, 2024

HomeWorldAsia-Oceaniaകൊക്കകോള മോഷ്ടിച്ചു , ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ

കൊക്കകോള മോഷ്ടിച്ചു , ഇന്ത്യക്കാരന് സിംഗപ്പൂരില്‍ ജയില്‍ ശിക്ഷ

spot_img
spot_img

കൊക്കക്കോള കാനുകള്‍ മോഷ്ടിച്ചതിന് ഇന്ത്യക്കാരന് സിം​ഗപ്പൂരില്‍ ജയില്‍ ശിക്ഷ. 61കാരനായ ജെസ്‌വീന്ദര്‍ സിങ്ങിനാണ് ആറാഴ്ചത്തെ തടവുശിക്ഷ ലഭിച്ചത്.

മൂന്ന് സിം​ഗപ്പൂര്‍ ഡോളര്‍ (170 ഇന്ത്യന്‍ രൂപ) വിലമതിക്കുന്ന കൊക്കക്കോളയാണ് ഇയാള്‍ ഒരു മിനിമാര്‍ട്ടില്‍ നിന്ന് മോഷ്ടിച്ചതെന്ന് ചാനല്‍ ന്യൂസ് ഏഷ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഷണക്കേസില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഓഗസ്റ്റ് 26ന് ബുക്കിറ്റ് മെറാ പബ്ലിക് ഹൗസിങ് എസ്റ്റേറ്റിലെ മിനി മാര്‍ട്ടില്‍ കയറിയ സിങ് ഫ്രിഡ്ജ് തുറന്ന് മൂന്ന് കാന്‍ കൊക്കക്കോള എടുക്കുകയും പണം നല്‍കാതെ പോവുകയുമായിരുന്നു, പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

പിറ്റേന്ന് രാവിലെ ഉടമയെത്തി മിനിമാര്‍ട്ട് തുറന്നു. സാധനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഫ്രിഡ്ജ് തുറന്നുകിടക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരാള്‍ ഫ്രിഡ്ജ് തുറന്ന് കൊക്കക്കോള കാനുകള്‍ മോഷ്ടിക്കുന്നത് കണ്ടത്.

തുടര്‍ന്ന് ദമ്ബതികള്‍ പൊലീസിനെ വിളിക്കുകയും അവരെത്തി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ശേഷം പ്രദേശത്തെ പൊലീസ് കാമറാ ദൃശ്യങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയുകയും ചെയ്തു. പിന്നാലെ അതേ ദിവസം തന്നെ സിങ്ങിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ഇയാളുടെ ഫ്ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടിച്ച കൊക്കക്കോള കാനുകള്‍ കണ്ടെത്തി. ഇവ തിരികെ മിനിമാര്‍ട്ടിലെത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments