ഡബ്ലിന്‍ : ക്യാന്‍സര്‍ ബാധിച്ചു ചികിത്സയില്‍ കഴിഞ്ഞിരുന്ന അയര്‍ലന്‍ഡ് മലയാളി ജിത മോഹനന്‍ (42) അന്തരിച്ചു. ഡബ്ലിനിലെ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ചികിത്സയില്‍ തുടരവേയാണ് അന്തരിച്ചത്.
ഡബ്ലിന്‍ സിറ്റി വെസ്റ്റില്‍ താമസിച്ചു വരികയായിരുന്നു ജിതയും ഭര്‍ത്താവ് ഹരീഷ് കുമാറും. ജിത പാലക്കാട് സ്വദേശിനിയും ഹരീഷ് തൃശൂര്‍ സ്വദേശിയുമാണ്. മകന്‍: തന്മയി.
ഒരു വര്‍ഷത്തിലേറേയായി ജിത കാന്‍സര്‍ ചികിത്സയില്‍ ആയിരുന്നു. സംസ്‌കാരം നാട്ടില്‍ വെച്ച് നടത്താനാണ് തീരുമാനം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറക്ക് മൃതദേഹം നാട്ടില്‍ എത്തിക്കും. ജിതയുടെ കുടുംബത്തെ സഹായിക്കുന്നതിനായി അയര്‍ലന്‍ഡിലെ മലയാളി സംഘടനകള്‍ രംഗത്തുണ്ട്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട്.