വ്യാഴത്തെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്രഥമ ദൗത്യമായ ജ്യൂസിന്‌റെ വിക്ഷേപണം മാറ്റി.
ഫ്രഞ്ച് ഗായാനയിലെ കൊറൗവിലുള്ള യൂറോപ്യന്‍ സ്‌പേസ് പോര്‍ട്ടിന്‌റെ ഇഎല്‍എ-3 വിക്ഷേപണ തറയില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് 5.45 നായിരുന്നു വിക്ഷേപണം തീരുമാനിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ മൂലം വിക്ഷേപണം നാളേക്ക് മാറ്റുകയായിരുന്നു. ഇടിമിന്നലിന് സാധ്യതയുണ്ടെന്നും അതിനാല്‍ വിക്ഷേപണം വെള്ളിയാഴ്ച വൈകീട്ട് 5.45 ലേക്ക് (ഇന്ത്യന്‍ സമയം) മാറ്റിയെന്നും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി അറിയിച്ചു.
ജൂപിറ്റര്‍ ഐസി മൂണ്‍സ് എക്‌സ്‌പ്ലോറര്‍ ( Jupiter Icy Moons Explorer -Juice) എന്നാണ് പദ്ധതിയുടെ പേര്. വ്യാഴത്തെ കുറിച്ചും അതിന്‌റെ മൂന്ന് ഭീമന്‍ ഉപഗ്രഹങ്ങളായ കല്ലിസ്റ്റോ, യൂറോപ്പ, ഗ്യാനിമീഡ് എന്നിവയെ കുറിച്ചും പഠനം നടത്തുകയാണ് ലക്ഷ്യം. ഉപരിതലത്തിലെ ഐസ് പാളിക്ക് താഴെ ഈ ഉപഗ്രങ്ങളില്‍ വലിയ കടലുകളുണ്ട്. ഇവിടെ ജീവന്‌റെ സാന്നിധ്യമുണ്ടോ എന്ന് ജ്യൂസ് പഠനം നടത്തും.