Sunday, May 19, 2024

HomeWorldEuropeരോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍; മലയാളി ഡോക്ടര്‍ക്ക് യുകെയില്‍ ജയില്‍ ശിക്ഷ

രോഗികളെ ലൈംഗികമായി ദുരുപയോഗം ചെയ്യല്‍; മലയാളി ഡോക്ടര്‍ക്ക് യുകെയില്‍ ജയില്‍ ശിക്ഷ

spot_img
spot_img

ലണ്ടന്‍: ചികിത്സയ്ക്കെത്തിയ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്ത ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് യുകെയില്‍ ജയില്‍ ശിക്ഷ. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഹാംഷെയറില്‍ താമസിച്ചു വന്നിരുന്ന ഡോ. മോഹന്‍ ബാബു (47) ആണ് മൂന്നര വര്‍ഷത്തെ ജയില്‍ശിക്ഷ ലഭിച്ചത്. കേരളത്തില്‍ ഏത് സ്ഥലത്ത് നിന്നുള്ള ആളാണെന്ന് വ്യക്തമല്ലങ്കിലും മലയാളിയാണ് ഡോ. മോഹന്‍ ബാബു എന്നാണ് പുറത്തു വരുന്ന സൂചനകള്‍. മരണം കാത്തുകഴിയുന്ന രോഗിക്ക് നേരെ പോലും ലൈംഗിക ചിന്തകളോടെയാണ് ഇയാള്‍ സമീപിച്ചതെന്ന് പോര്‍ട്‌സ്മൗത്തിലെ ക്രൗണ്‍ കോടതി പറഞ്ഞു. രോഗിയെ ലൈംഗികമായി ഉപയോഗിക്കുമ്പോള്‍ രോഗികളെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് മോഹന്‍ ബാബു പറഞ്ഞിരുന്നുവെന്ന് കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

ആരോഗ്യപരമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകളെ കെട്ടിപ്പിടിക്കുക, ചുംബിക്കുക എന്നിങ്ങനെ ആയിരുന്നു മോഹന്‍ ബാബുവിന്റെ രീതി. ഗുരുതരമായ പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിച്ച സ്ത്രീയോട് മേല്‍വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെട്ട ശേഷമായിരുന്നു, കയറിപ്പിടിച്ചത്. 19 വയസ്സ് വരെയുള്ള മൂന്ന് സ്ത്രീകളെ പീഡിപ്പിച്ച കേസിലാണ് ജനറല്‍ പ്രാക്ടീഷണര്‍(ജിപി) ആയ മോഹന്‍ ബാബു ശിക്ഷിക്കപ്പെട്ടത്. ഭാര്യ കൂടിയായ ഡോക്ടര്‍ക്കൊപ്പം ജിപി സര്‍ജറിയില്‍ ജോലി ചെയ്യുമ്പോള്‍ ആയിരുന്നു അതിക്രമങ്ങള്‍. മോശമായി രോഗികളെ സ്പര്‍ശിക്കുന്നതിന് പുറമെ അശ്ലീല പദപ്രയോഗങ്ങളും നടത്തിയിരുന്നു.

കോടതിയില്‍ മൂന്നാഴ്ചത്തെ വിചാരണയ്‌ക്കൊടുവിലാണ് 2024 ജനുവരിയില്‍ മോഹന്‍ ബാബു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ഇതിന്റെ ശിക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതോടെയാണ് മോഹന്‍ ബാബു മൂന്നര വര്‍ഷത്തേക്ക് അകത്തായത്. ബുദ്ധിമുട്ട് അനുഭവിക്കുന്ന പരാതി പറയാന്‍ സാധ്യതയില്ലാത്തവരെ നോക്കിയാണ് പ്രതി ഇരകളെ തേടിയതെന്ന് വിധി പറഞ്ഞ ജഡ്ജി ചൂണ്ടിക്കാണിച്ചു. 2019 മുതല്‍ 2021 വരെ ഹാംഷെയറിലെ ഹാവന്റ് സര്‍ജറിയില്‍ ജോലി ചെയ്യവേയാണ് പരാതിക്ക് കാരണമായ പീഡനനങ്ങള്‍ നടന്നത്. ഇതിന് മുന്‍പും ഇത്തരം പരാതികള്‍ മോഹന്‍ ബാബുവിന് എതിരെ ഉയര്‍ന്നിട്ടുണ്ടെന്നും പല തവണ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും വിചാരണ വേളയില്‍ കോടതിക്ക് ബോധ്യപ്പെട്ടിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments