Sunday, May 19, 2024

HomeWorldEuropeമുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥന വിലക്കിയ സ്‌കൂളിന്റെ നടപടി ശരിവെച്ച് യു.കെ ഹൈകോടതി

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥന വിലക്കിയ സ്‌കൂളിന്റെ നടപടി ശരിവെച്ച് യു.കെ ഹൈകോടതി

spot_img
spot_img

ലണ്ടന്‍: മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥന വിലക്കിയ സ്‌കൂളിന്റെ നടപടി ശരിവെച്ച് യു.കെ ഹൈകോടതി. പ്രാര്‍ഥന വിലക്കിനെതിരെ ഏതാനും മുസ്‌ലിം വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. കോടതി വിധി ഇന്ത്യന്‍ വംശജയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കാതറീന്‍ ബീര്‍ബല്‍സിങ് സ്വാഗതം ചെയ്തു. ബ്രിട്ടനിലെ ഏറ്റവും കര്‍ക്കശക്കാരിയായ ഹെഡ്മിസ്ട്രസ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

താന്‍ ഹെഡ്മിസ്ട്രസ് ആയ മൈക്കല സ്‌കൂള്‍ ഒരു മതേതര വിദ്യാലയമാണെന്നും ഇവിടെ മുസ്‌ലിംകള്‍ക്ക് ഒരുതരത്തിലുള്ള പ്രാര്‍ഥനകളും അനുവദിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം, സ്‌കൂളിലെ പകുതിയിലേറെയും മുസ്‌ലിം വിദ്യാര്‍ഥികളാണ്. സിഖ്, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്നും നിരവധി വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്.

സ്‌കൂളില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് പ്രാര്‍ഥന മുറിയുണ്ടായിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭജനമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രാര്‍ഥന മുറി അനുവദിക്കാതിരുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം മുസ്‌ലിം വിദ്യാര്‍ഥികള്‍ പ്രാര്‍ഥിക്കാന്‍ പോയാല്‍ പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റിവെക്കേണ്ട അവരുടെ സമയം നഷ്ടമാക്കുമെന്നും ഹെഡ്മിസ്ട്രസ് കോടതിയില്‍ സൂചിപ്പിച്ചു. പിന്നീട് സ്‌കൂളിന് അനുകൂലമായാണ് ജസ്റ്റിസ് തോമസ് ലിന്‍ഡന്‍ വിധി പുറപ്പെടുവിച്ചത്. 2014ലാണ് കാതറീന്‍ ബീര്‍ബല്‍സിങ് സ്‌കൂള്‍ സ്ഥാപിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments